അഹമ്മദാബാദ് വിമാനാപകടം: ബ്ലാക് ബോക്സ് അമേരിക്കയിലേക്ക്, ഡേറ്റയ്ക്ക് എന്ത് സംഭവിച്ചു, എന്താണ് തകരാർ?

Jun 20, 2025 - 08:08
Jun 20, 2025 - 08:20
അഹമ്മദാബാദ് വിമാനാപകടം: ബ്ലാക് ബോക്സ് അമേരിക്കയിലേക്ക്, ഡേറ്റയ്ക്ക് എന്ത് സംഭവിച്ചു, എന്താണ് തകരാർ?

അഹമ്മദാബാദ്: രാജ്യത്തെ ഞെട്ടിച്ച അഹമ്മദാബാദ് വിമാനാപകടത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഗുജറാത്തിലെ അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്. 10 ക്രൂ അംഗങ്ങളാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

വിമാനാപകടം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അപകടത്തിൻ്റെ കാരണം പൂർണമായും സ്ഥിരീകരിക്കാനായിട്ടില്ല. അപകടം നടന്ന ദിവസം തന്നെ നിർണായക തെളിവായ വിമാനത്തിലെ ബ്ലാക് ബോക്സ് കണ്ടെത്തിയിരുന്നു. ബ്ലാക് ബോക്സിലെ വിവരങ്ങൾ നിർണായകമാകുമെന്നിരിക്കെ ബ്ലാക് ബോക്സിന് തകരാർ സംഭവിച്ചതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ബ്ലാക് ബോക്സിന് തകരാൻ സംഭവിച്ചതായി റിപ്പോർട്ട്

അഹമ്മദാബാദ് വിമാനാപകടത്തിൽപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനത്തിൻ്റെ ബ്ലാക് ബോക്സിന് തകരാർ ഉള്ളതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനം തകർന്നുവീണതോടെയുണ്ടായ ശക്തമായ തീപിടിത്തത്തിൽ ബ്ലാക് ബോക്സിന് കേടുപാടുകൾ സംഭവിച്ചുവെന്നാണ് റിപ്പോർട്ട്. ഡിജിറ്റൽ ഫ്ലൈറ്റ് റെക്കോർഡറിനാണ് തകരാർ സംഭവിച്ചത്. റെക്കോർഡറിന് കേടുപാടുകൾ സംഭവിച്ചാൽ കൂടുതൽ വിവരങ്ങൾ നഷ്ടമാകാതിരിക്കാൻ മെമ്മറി ബോർഡ് നീക്കം ചെയ്ത് ചിപ്പ് വേർതിരിച്ചെടുക്കും. എന്ത് തരത്തിലുള്ള കേടുപാടുകളാണ് സംഭവിച്ചതെന്ന കാര്യത്തിൽ അധികൃതർ വ്യക്തത നൽകിയിട്ടില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0