അതിശക്തമായ മഴ വരുന്നു, അഞ്ച് ദിവസം മഴ തന്നെ; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്.

Apr 25, 2025 - 22:14
അതിശക്തമായ മഴ വരുന്നു, അഞ്ച് ദിവസം മഴ തന്നെ; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഏപ്രിൽ 29 ചൊവ്വാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഇന്ന് വൈകീട്ട് കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

കഴിഞ്ഞദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നഖിയുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0