മൺസൂണിനു മുമ്പ് നനഞ്ഞുകുതിർന്ന് രാജ്യം; ഈ സംസ്ഥാനങ്ങളിൽ താമസിക്കുന്നവർ ജാഗ്രത; വരാനിരിക്കുന്നത് അതിശക്ത മഴയുടെയും കാറ്റിന്റെയും ദിനങ്ങളെന്ന് കാലാവസ്ഥാ പ്രവചനം
കേരള തീരത്തേക്ക് മൺസൂൺ എത്തുന്നതിന് മുന്നേ രാജ്യം മഴയിൽ കുതിർന്നു. മെയ് 24-ഓടെ മൺസൂൺ എത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. അടുത്ത ദിവസങ്ങളിൽ മിക്ക സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കേരളം, കർണാടക, തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഹൈലൈറ്റ്:
- മൺസൂൺ കേരളതീരത്തേക്ക് എത്തുന്നതിനു മുമ്പ് തന്നെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴ.
- മെയ് 24-നു മൺസൂൺ കേരളത്തിൽ എത്തുമെന്നാണ് പ്രവചനം.
- മെയ് 22-28 തീയതികളിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ 40-70 കിലോമീറ്റർ വേഗതയിൽ കാറ്റും, കനത്ത ഇടിമിന്നലും ഉണ്ടാകാൻ സാധ്യത
തിരുവനന്തപുരം: മൺസൂൺ മഴ കേരളതീരത്തേക്ക് എത്തുന്നതിനു മുമ്പ് തന്നെ കനത്ത മഴയിൽ രാജ്യം നനഞ്ഞു കുതിർന്നു. രാജ്യത്തെ വലിയൊരു ഭാഗം സംസ്ഥാനങ്ങളിലും മഴ എത്തിക്കഴിഞ്ഞു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത് പ്രകാരം അടുത്ത രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ എല്ലാ സംസ്ഥാനങ്ങളിലേക്ക് മഴ പടരും. മെയ് 24ഓടെ മൺസൂൺ എത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. മൺസൂൺ കൂടിയെത്തുന്നതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.
കേരളം, കർണാടക, തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര, അസം, മേഘാലയ, അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, സിക്കിം, ഒഡീഷ, ബീഹാർ, മധ്യപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങളിൽ മഴമേഘങ്ങൾ എത്തുകയോ പെയ്ത് തുടങ്ങുകയോ ചെയ്തിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ കേരളം, കർണാടക എന്നിവിടങ്ങളിൽ 24 മുതൽ 28 ഒറ്റപ്പെട്ടയിടങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
ദക്ഷിണേന്ത്യ
മെയ് 24 ന് തീരദേശ കർണാടകയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 5 ദിവസങ്ങളിൽ തമിഴ്‌നാട്, പുതുച്ചേരി, കരൂക്കൽ, തീരദേശ ആന്ധ്രാപ്രദേശ്, യാനം, റായലസീമ, തെലങ്കാന എന്നിവിടങ്ങളിൽ 30-40 കിലോമീറ്റർ വേഗതയിൽ ഇടിമിന്നൽ, മിന്നൽ എന്നിവയുണ്ടാകും. ഇതോടൊപ്പം വ്യാപകമായി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
22-26 ദിവസങ്ങളിൽ തമിഴ്‌നാട് പുതുച്ചേരി, കാരക്കൽ, യാനം എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. 26, 27 തീയതികളിൽ തമിഴ്‌നാട് പുതുച്ചേരി, കാരക്കൽ, തെലങ്കാന എന്നിവിടങ്ങളിൽ മെയ് 22 ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മെയ് 22, 26 തീയതികളിൽ തീരദേശ ആന്ധ്രാപ്രദേശിലും യാനം, റായലസീമ എന്നിവിടങ്ങളിലും മണിക്കൂറിൽ 50-60 കിലോമീറ്റർ മുതൽ 70 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കനത്ത ഇടിമിന്നലിനും സാധ്യത.
22-26 ദിവസങ്ങളിൽ തമിഴ്‌നാട് പുതുച്ചേരി, കാരക്കൽ, യാനം എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. 26, 27 തീയതികളിൽ തമിഴ്‌നാട് പുതുച്ചേരി, കാരക്കൽ, തെലങ്കാന എന്നിവിടങ്ങളിൽ മെയ് 22 ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മെയ് 22, 26 തീയതികളിൽ തീരദേശ ആന്ധ്രാപ്രദേശിലും യാനം, റായലസീമ എന്നിവിടങ്ങളിലും മണിക്കൂറിൽ 50-60 കിലോമീറ്റർ മുതൽ 70 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കനത്ത ഇടിമിന്നലിനും സാധ്യത.
പടിഞ്ഞാറൻ ഇന്ത്യ
കൊങ്കൺ, ഗോവ, മധ്യ മഹാരാഷ്ട്ര, മറാത്തവാഡ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. മെയ് 22-25 തീയതികളിൽ ഗുജറാത്ത് സംസ്ഥാനത്ത് കനത്ത കാറ്റ് വീശിയേക്കും. കൊങ്കൺ, ഗിയ, മധ്യ മഹാരാഷ്ട്ര, മറാത്തവാഡ എന്നിവിടങ്ങളിൽ 22, 23 തീയതികളിൽ മണിക്കൂറിൽ 50-60 കിലോമീറ്റർ മുതൽ 70 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മെയ് 25-28 തീയതികളിൽ ഗുജറാത്ത് സംസ്ഥാനത്ത് ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. മെയ് 24ന് കൊങ്കൺ, ഗോവ എന്നിവിടങ്ങളിലും മധ്യ മഹാരാഷ്ട്രയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കൊങ്കൺ, ഗോവ, മധ്യ മഹാരാഷ്ട്ര എന്നിവിടങ്ങളിൽ 22 മുതൽ 28 വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. മറാത്തവാഡയിൽ മെയ് 22നും 23നും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്.. ഗുജറാത്ത് സംസ്ഥാനത്തു് മെയ് 23ന് ഒറ്റപ്പെട്ട കനത്ത മഴ പെയ്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു.
വടക്കുകിഴക്കൻ ഇന്ത്യ
അടുത്ത 7 ദിവസങ്ങളിൽ വടക്കുകിഴക്കൻ ഇന്ത്യയിൽ സാമാന്യം വ്യാപകമായ നേരിയതോ മിതമായതോ ആയ മഴയും ഇടിമിന്നലും ഉണ്ടാകാം. മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ട്. അസം, മേഘാലയ എന്നിവിടങ്ങളിൽ 22 മുതൽ 27 വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നാഗാലാൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര എന്നിവിടങ്ങളിൽ 22 മുതൽ 25 വരെ കനത്ത മഴ കിട്ടിയേക്കും. അരുണാചൽ പ്രദേശിൽ മെയ് 23 മുതൽ 26 വരെ ഒറ്റപ്പെട്ട കനത്ത മഴ ഉണ്ടാകാൻ സാധ്യതയുണ്ട്.
കിഴക്കൻ ഇന്ത്യ - മധ്യ ഇന്ത്യ
മെയ് 22-26 തീയതികളിൽ പശ്ചിമ ബംഗാൾ, സിക്കിം, മധ്യപ്രദേശ്, വിദർഭ, ഛത്തീസ്ഗഢ്, ഒഡീഷ, ബീഹാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. ഒപ്പം വ്യാപകമായി നേരിയതോ മിതമായതോ ആയ മഴ ലഭിക്കും. മെയ് 22ന് കിഴക്കൻ മധ്യപ്രദേശിൽ മണിക്കൂറിൽ 50-60-70 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്.
ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഗംഗാതീര മേഖല, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ 22, 23 തീയതികളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. പശ്ചിമ ബംഗാൾ, സിക്കിം എന്നിവിടങ്ങളിൽ തീയതികളിലും, ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 24, 28 തീയതികളിൽ കനത്ത മഴയുണ്ടായേക്കും. ഒഡീഷയിൽ 27, 28 മെയ് തീയതികളിലും മഴ കനക്കും.
വടക്കുപടിഞ്ഞാറൻ ഇന്ത്യ
ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ ശക്തമായ കാറ്റ് വീശിയേക്കും. ജമ്മു- കശ്മീർ- ലഡാക്ക്- ഗിൽഗിറ്റ്- ബാൾട്ടിസ്ഥാൻ- മുസാഫറാബാദ്, പഞ്ചാബ്, ഹരിയാന ചണ്ഡിഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മെയ് 22-28 തീയതികളിൽ മണിക്കൂറിൽ 50-60 കിലോമീറ്റർ മുതൽ 70 കിലോമീറ്റർ വരെ ശക്തമായ കാറ്റുണ്ടാകും. പടിഞ്ഞാറൻ രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ 23, 24, തീയതികളിൽ കനത്ത കാറ്റിന് സാധ്യത.
What's Your Reaction?






