ജനപ്രിയ എംഎൽഎ, പത്മശ്രീ നേടിയതും സ്വന്തം മികവിൽ! മലയാളികൾക്കും പ്രിയങ്കരനായ കോട്ട ശ്രീനിവാസ റാവു

പ്രശസ്ത നടൻ കോട്ട ശ്രീനിവാസ റാവുവിന്റെ വിയോഗം തീർത്തും അപ്രതീക്ഷിതം ആയിരുന്നു ആരാധകർക്ക്. ഞായറാഴ്ച പുലർച്ചെ ഹൈദരാബാദിലെ ഫിലിംനഗറിലെ വസതിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 83 വയസ്സായിരുന്നു, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖബാധിതനായിരുന്നു. നാല് പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ സിനിമാ കരിയറിൽ 750-ലധികം സിനിമകളിൽ ആണ് അദ്ദേഹം അഭിനയിച്ചത്. കൊമേഡിയനായും വില്ലനായും സഹനടനായും തുടങ്ങി നിരവധി കഥാപാത്രങ്ങൾ ചെയ്ത അദ്ദേഹം മലയാളികൾക്കും ഏറെ പ്രിയങ്കരൻ ആയിരുന്നു.
942 ജൂലൈ 10 ന് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കങ്കിപാടുവിൽ ആണ് അദ്ദേഹത്തിന്റെ ജനനം. 1978 ൽ പുറത്തിറങ്ങിയ പ്രണം ഖരീദു എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്ത് തന്റെ മഹത്തായ യാത്ര ആരംഭിച്ചത്. നാല് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിൽ, 750-ലധികം ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് അദ്ദേഹം തെലുങ്ക് സിനിമയിൽ തന്റേതായ സ്ഥാനം നേടിയ നടൻ ആണ്.
നെഗറ്റീവ് കഥാപാത്രങ്ങൾക്ക് തന്റേതായ അഭിനയമികവ് ആണ് അദ്ദേഹം കാഴ്ച്ചവെച്ചത്
.സിനിമകളിലേക്ക് എത്തും മുൻപേ അദ്ദേഹം ഒരു നാടക കലാകാരനായിരുന്നു, അദ്ദേഹത്തിന്റെ ശബ്‌ദത്തിലെ വ്യത്യസ്തത കൊണ്ടും അഭിനയത്തിലെ അദ്ദേഹത്തിന്റെ മികവുകൊണ്ടും ആണ് സിനിമയിൽ തന്റേതായ ഇടം നേടിയത്. 2013 ൽ പുറത്തിറങ്ങിയ രാം ചരണിന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നായ നായക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അദ്ദേഹം എന്നും ഓർമ്മിക്കപ്പെടുന്നകലാകാരൻ ആയത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
What's Your Reaction?






