'ചില പ്രശ്നങ്ങളുണ്ട്, സർക്കാർ അറിയാതെ സ്കൂളുകൾ പൂട്ടാൻ ആവില്ല'; പുറത്തുവന്നത് വ്യാജ പ്രചരണമെന്ന് മന്ത്രി ശിവൻകുട്ടി

Jun 8, 2025 - 13:42
'ചില പ്രശ്നങ്ങളുണ്ട്, സർക്കാർ അറിയാതെ സ്കൂളുകൾ പൂട്ടാൻ ആവില്ല'; പുറത്തുവന്നത് വ്യാജ പ്രചരണമെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾ പൂട്ടുകയാണെന്ന വ്യാജ പ്രചാരണമാണ് നടക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കണ്ണൂരിൽ ചില പ്രശ്നങ്ങളുണ്ട്, സർക്കാർ അറിയാതെ സ്കൂളുകൾ പൂട്ടാൻ ആവില്ല. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.

'പൊതു വിദ്യാഭ്യാസരംഗത്തെ വിപ്ലവകരമായ മാറ്റങ്ങളും മാധ്യമ അജണ്ടകളും' - എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് മന്ത്രി വ്യാജ പ്രചരണങ്ങൾക്കെതിരെ രംഗത്തുവന്നത്.

നിലമ്പൂർ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പുതിയൊരു നമ്പർ കൂടി ഇറക്കിയിട്ടുണ്ട് ഒരു വിഭാഗം മാധ്യമങ്ങൾ. പൊതുവിദ്യാലയങ്ങൾ വ്യാപകമായി ഇടതുപക്ഷ സർക്കാർ അടച്ചു പൂട്ടി എന്നതാണ് അത്. പൊതുവിദ്യാഭ്യാസം സംരക്ഷിക്കപ്പെടേണ്ടതാണെന്നും മുഴുവൻ വിദ്യാർഥികൾക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതും രാഷ്ട്രീയ ഉത്തരവാദിത്തമാണെന്ന് സമൂഹത്തോട് തുറന്നു പറയുകയും യുഡിഎഫ് സർക്കാർ രണ്ടായിരത്തി പതിനൊന്ന് - പതിനാറ് കാലയളവിൽ തകർത്ത പൊതുവിദ്യാഭ്യാസ രംഗത്തെ കൈപ്പിടിച്ചുയർത്താനും നിലനിർത്താനും വേണ്ടി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിക്കുകയും സമൂഹത്തിന്റെ പിൻബലത്തോടെ മുന്നോട്ടു കൊണ്ടു പോകുകയും ചെയ്തത് രണ്ടായിരത്തി പതിനാറിൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ്.

അയ്യായിരത്തിലധികം കോടി രൂപയാണ് സർക്കാർ പൊതുവിദ്യാലയങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിച്ചത്. അതിന്റെ തെളിവുകൾ നിലമ്പൂർ മണ്ഡലത്തിൽ എവിടെയും കാണാം. അഞ്ച് കോടി കിഫ്ബി ധനസഹായത്തോടെ നിലമ്പൂർ മാനവേദൻ എച്ച്.എസ്.എസ് ൽ വന്ന മാറ്റം കാണാതിരിക്കാൻ ആകുമോ? 3 കോടി കിഫ് ബി പദ്ധതി പിന്നീട് മൂന്ന് കോടി തൊണ്ണൂറ് ലക്ഷം രൂപയായി റിവൈസ് ചെയ്തുവെന്ന് മന്ത്രി പറഞ്ഞു.

ജിഎച്ച്എസ്എസ് പൂക്കോട്ടുപാടം, ജിഎച്ച്എസ്.എസ് എടക്കര, ജിഎച്ച്എസ്എസ്. മൂത്തേടത്ത്, എന്നിവയുടെ നിർമാണം പൂർത്തിയായി. ജിയുപിഎസ് പറമ്പ നിർമാണ പ്രവർത്തനത്തിന്റെ അവസാന ഘട്ടത്തിൽ അല്ലേ? ഒരു കോടി ധനസഹായം പിന്നീട് ഒരു കോടി മുപ്പത് ലക്ഷം രൂപയായി മാറി. ജി.യു.പി.എസ്. കുറുമ്പലങ്ങോട് ജി.എം.എൽ.പി.എസ്. നിലമ്പൂർ, ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ, ജിഎച്ച്എസ് മുണ്ടേരി തുടങ്ങിയവയുടെ നിർമ്മാണം പൂർത്തിയായില്ലേ. പുള്ളിയിൽ ജിയുപിഎസ് സ്‌കൂളിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. നിലമ്പൂർ ജിയുപിഎസിന്റെ നിർമാണം ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുകയും ഇനി ഉടൻ ആരംഭിക്കുന്ന ഘട്ടത്തിലുമാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0