ഗുജറാത്തിൽ എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം. അഹമ്മദാബാദ് വിമാനത്താവളത്തിലാണ് ടേക്ക് ഓഫിനിടെ വിമാനം തകർന്നുവീണത്.

Jun 12, 2025 - 14:41
Jun 12, 2025 - 14:51
ഗുജറാത്തിൽ എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം. അഹമ്മദാബാദ് വിമാനത്താവളത്തിലാണ് ടേക്ക് ഓഫിനിടെ വിമാനം തകർന്നുവീണത്.

അഹമ്മദബാദ് : അഹമാമദാബാദിൽ വൻ വിമാനാപകടം. പറന്നുയരവെ എയർ ഇന്ത്യ വിമാനം തകർന്നുവീഴുകയായിരുന്നു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്താവളത്തിൻ്റെ മതിലിൽ വിമാനത്തിൻ്റെ മുൻഭാഗം ഇടിക്കുകയായിരുന്നെന്നാണ് പ്രാഥമിക റിപ്പോർട്ട്.

വിമാനത്തിന് തീപിടിച്ച വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുകയാണ്. ആളപായം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രിയുമായും ഡിജിപിയുമായും സംസാരിച്ചു.v

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0