കെഎസ്ആർടിസി ജീവനക്കാർക്ക് കോളടിച്ചു; എങ്ങനെ ഇൻഷുറൻസ് പദ്ധതിയിൽ ചേരാം, എങ്ങനെ പോളിസി വിവരങ്ങളറിയാം?

Jun 8, 2025 - 13:56
കെഎസ്ആർടിസി ജീവനക്കാർക്ക് കോളടിച്ചു; എങ്ങനെ ഇൻഷുറൻസ് പദ്ധതിയിൽ ചേരാം, എങ്ങനെ പോളിസി വിവരങ്ങളറിയാം?

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് സന്തോഷവാർത്ത. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കായുള്ള എസ്ബിഐ കോര്‍പറേറ്റ് സാലറി പാക്കേജും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും നിലവില്‍ വന്നു. എസ്ബിഐയുടെ കോർപറേറ്റ് സാലറി പാക്കേജിൽ അംഗങ്ങളായ കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് വാർഷിക പ്രീമിയം ഓടുക്കി എസ്ബിഐ അനുവദിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലും ചേരാവുന്നതാണ്.

കോര്‍പറേറ്റ് സാലറി പാക്കേജില്‍ അംഗമാകുന്നതിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും കെഎസ്ആര്‍ടിസി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇൻഷുറൻസ് ക്ലൈം ലഭ്യമാക്കുന്നതിന് സമർപ്പിക്കേണ്ട എല്ലാ വിവരങ്ങളും കെഎസ്ആർടിസി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കെഎസ്ആർടിസി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ഉയർന്ന ജീവിത സുരക്ഷയും കൂടുതൽ ആരോഗ്യ ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് കെഎസ്ആർടിസി ആരംഭിച്ച കോർപറേറ്റ് സാലറി പാക്കേജ് ഈ മാസം നാലാം തീയതി മുതൽ പ്രാബല്ല്യത്തിൽ വന്നിരുന്നു.

കെഎസ്ആർടിസി ജീവനക്കാർക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്തിരിക്കുന്ന കെഎസ്ആർടിസിക്ക് ഏറെ അഭിമാനകരമായ ഈ പദ്ധതി ജീവനക്കാർക്കും കുടുംബത്തിനും നിത്യജീവിതം കൂടുതൽ സുഗമമാക്കാൻ നിർണായകമാകും. പ്രസ്തുത സ്കീമിൽ ഉൾപ്പെടുത്തിയിട്ടുള്ള ആനുകൂല്യങ്ങൾ സംബന്ധിച്ചും ജീവനക്കാരുടെ നിലവിലുള്ള ശമ്പള അക്കൗണ്ടുകൾ കോർപറേറ്റ് സാലറി പാക്കേജിലേക്ക് മാറ്റുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ചും വ്യക്തമായ നിർദേശങ്ങൾ എല്ലാ കെഎസ്ആർടിസി യൂണിറ്റുകൾക്കും നൽകിയിട്ടുണ്ട്.

കോർപറേറ്റ് സാലറി പാക്കേജിൽ അംഗമാകുന്നതിനോ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിനോ ഏതെങ്കിലും തരത്തിലുള്ള തടസ്സം നേരിടുകയാണെങ്കിൽ പ്രസ്തുത വിവരം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബഡ്ജറ്റ് വിഭാഗം, കൂടാതെ ചീഫ് ഓഫീസിലെ ഹെൽപ്പ് ഡസ്ക് എന്നിവരെ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

കെഎസ്ആർടിസി ജീവനക്കാർക്കും അവരുടെ കുടുംബത്തിനും ഏറെ പ്രയോജനകരമാകുന്ന പദ്ധതിയാണ് എസ്ബിഐ കോര്‍പ്പറേറ്റ് സാലറി പാക്കേജും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും ജീവനക്കാരിലേക്ക് എത്തിക്കും. പാക്കേജിൽ അംഗമാകുന്നതിന് ആവശ്യമായ വിവരങ്ങൾ കെഎസ്ആര്‍ടിസി വെബ്സൈറ്റില്‍ നിന്ന് ശേഖരിക്കാൻ സാധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0