ഓർമ്മകൾ പുതുക്കി എഐഡബ്ല്യുസിയുടെ തണലിൽ ആ അമ്മമാർ വീണ്ടും കന്യാകുമാരി കണ്ടു.

ഓർമ്മകൾ പുതുക്കി എഐഡബ്ല്യുസിയുടെ തണലിൽ ആ അമ്മമാർ വീണ്ടും കന്യാകുമാരി കണ്ടു.

May 4, 2025 - 19:35
ഓർമ്മകൾ പുതുക്കി എഐഡബ്ല്യുസിയുടെ തണലിൽ ആ അമ്മമാർ വീണ്ടും കന്യാകുമാരി കണ്ടു.

തിരുവനന്തപുരം: ഓർമ്മകൾ ഒരിക്കൽ കൂടി പുതുക്കുകയും പുതിയ ഓർമ്മകൾ കൂടെ കൂട്ടിയും അവർ എല്ലാം ഒത്തൊരുമിച്ചൊരു യാത്ര നടത്തി. ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസ് (AIWC)ൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ‘ ആശ്രയ’ വയോജന കേന്ദ്രത്തിലെ 42 അമ്മമാരാണ് കന്യാകുമാരിയിലും മറ്റു തീർത്ഥാടന കേന്ദ്രങ്ങളിലേക്കുമായി യാത്ര സംഘടിപ്പിച്ചത്. മെയ്‌ രണ്ട് വെള്ളിയാഴ്ചയാണ് യാത്ര നടത്തിയത്.

എഐഡബ്ല്യുസിയുടെ അറുപതാം വാർഷികത്തോടനു ബന്ധിച്ചുള്ള ആഘോഷങ്ങളിലൊന്നായാണ് അമ്മമാർക്കായുള്ള ഈ കന്യാകുമാരി യാത്ര സംഘടിപ്പിച്ചത്. പലരും വർഷങ്ങൾക്ക് മുൻപ് കന്യാകുമാരിയിലേക്ക് യാത്ര പോയിട്ടുണ്ടെന്നും ഒരിക്കൽ കൂടി പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഇതുവരെ പോകാത്ത ബാക്കിയുള്ളവർക്ക് അതൊരു പുതു അനുഭവം കൂടിയാകും എന്നുള്ളത് കൊണ്ടാണ് യാത്ര സംഘടിപ്പിച്ചതെന്ന് എഐഡബ്ല്യുസി പ്രസിഡന്റ്
ശ്രീമതി ജലജ കുമാരി പറഞ്ഞു. കഴിഞ്ഞ വർഷം അമ്മമാരെയും കൂട്ടി ലുലു മാൾ സന്ദർശനം നടത്തിയിരുന്നു.
കേരള ട്രാവൽസാണ് ഈ യാത്രയ്ക്കുള്ള വാഹനം സ്പോൺസർ ചെയ്തത്.

മുതിർന്ന സ്ത്രീകളുടെ ശാരീരിക, മാനസിക, വൈകാരിക ആരോഗ്യം ഉറപ്പുവരുത്താനുള്ള നിരവധി സേവനങ്ങൾ എഐ ഡബ്ല്യുസി എന്ന എൻജിഒ കഴിഞ്ഞ 100 വർഷങ്ങളായി രാജ്യത്ത് നൽകി വരുന്നു. തിരുവനന്തപുരം ബ്രാഞ്ച് നിലവിൽ വന്നിട്ട് ഇക്കൊല്ലം 60 വർഷം പൂർത്തിയാവുകയാണ്. നിരവധി സൗജന്യ മെഡിക്കൽ ചെക്കപ്പുകൾ, മരുന്നു വിതരണം, യോഗ പരിശീലനം, മാനസിക ആരോഗ്യത്തെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള നിരവധി സേവനങ്ങളും
തീർത്തും സൗജന്യമായി നൽകി വരുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും അവധിക്കാല കമ്പ്യൂട്ടർ, തയ്യൽ പരിശീലനം, വിവിധ ക്ലാസുകൾ എന്നിവയും നൽകി വരുന്നു.

എ ഐ ഡബ്ല്യുസി തിരുവനന്തപുരം ബ്രാഞ്ച് പ്രസിഡന്റായി
ശ്രീമതി ജലജ കുമാരിയും, (റിട്ടയേഡ് ഗസറ്റഡ് ഓഫീസർ സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെന്റ്), സെക്രട്ടറിയായി ഡോ. ജിബി ഗീവർഗീസും,(റിട്ടയേർഡ് പ്രൊഫസർ, മാർ തിയോഫിലസ് ട്രെയിനിങ് കോളേജ് തിരുവനന്തപുരം) സേവനമാനുഷ്ഠിച്ചു വരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0