ഓപ്പറേഷൻ സിന്ധു: ഇനി അയൽ രാജ്യങ്ങളിലെ വിദ്യാർഥികളെയും ഇന്ത്യ നാട്ടിൽ എത്തിക്കും

ന്യൂ ഡൽഹി : ഇസ്രായേൽ ഇറാൻ സംഘർഷം തുടരുന്നതിനിടെ തങ്ങളുടെ പൗരന്മാരെ രാജ്യത്തേക്ക് തിരികെ എത്തിക്കാൻ ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ധു പദ്ധതിയിലൂടെ ഇനി നേപ്പാളിലെയും ശ്രീലങ്കയിലെയും പൗരന്മാരെയും മടക്കിയെത്തിക്കും
ഇറാന്റെ ആണവകേന്ദ്രങ്ങൾ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓപ്പറേഷൻ റൈസിംഗ് ലയൺ എന്ന പേരിട്ട ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെ തുടർന്ന് സംഘർഷങ്ങൾ വർധിച്ചു വരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ തീരുമാനിച്ചത്
ഇന്ത്യയുടെ ഈ പദ്ധതിയിൽ തങ്ങളുടെ രാജ്യത്തുള്ളവരെയും കൂടി ഉൾപ്പെടുത്തണമെന്നും അവരെയും നാട്ടിലെത്തിക്കണമെന്ന് നേപ്പാൾ, ശ്രീലങ്കൻ സർക്കാരുകൾ ആവശ്യം ഉന്നയിച്ചിരുന്നു. തുടർന്ന് ഇന്ത്യ ഇവരുടെ ആവശ്യം അംഗീകരിക്കുകയും അവരെ നാട്ടിലെലെത്തിക്കാൻ വേണ്ട നടപടികൾ എടുക്കുകയും ചെയ്തു
'നേപ്പാൾ, ശ്രീലങ്കൻ സർക്കാരുകളുടെ അഭ്യർത്ഥന കണക്കിലെടുത്ത് ഇറാനിലെ ഇന്ത്യൻ എംബസ്സി ഒഴിപ്പിക്കൽ ശ്രമങ്ങൾ ആരംഭിച്ചു. ഇതിൽ നേപ്പാൾ ശ്രീലങ്കൻ പൗരന്മാരെയും ഉൾപ്പെടുത്തും' എന്ന് ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ എംബസി എക്‌സിൽ പോസ്റ്റ് ചെയ്തു.
നേപ്പാൾ ശ്രീലങ്കൻ പൗരന്മാർക്ക് എംബസിയുമായി ബന്ധപ്പെടാനുള്ള അടിയന്തര കോൺടാക്റ്റ് നമ്പറുകൾ നൽകിയിട്ടുണ്ട്. ടെലിഗ്രാം വഴിയോ, ഫോൺ വിളിക്കുകയോ ചെയ്യാം. +989010144557, +989128109115, +989128109109 എംബസിയുടെ ഈ അടിയന്തര കോൺടാക്റ്റ് നമ്പറുകൾ എല്ലാ സമയവും പ്രവർത്തിക്കും.
ശനിയാഴ്ച രാവിലെയും ഇറാനിൽ നിന്ന് ഇന്ത്യയുടെ ഒരു വിമാനം ഡൽഹിയിൽ എത്തിയിരുന്നു. ഇതിൽ ഇറാനിൽ നിന്ന് തുർക്ക്മെനിസ്ഥാനിലെ അഷ്ഗാബത്തിലേക്ക് മാറ്റിയ ഇന്ത്യക്കാരെയാണ് ഇന്ന് തിരിച്ചെത്തിച്ചത്. മറ്റ് രണ്ടു വിമാനങ്ങൾ കൂടി ഇറാനിൽ നിന്നും പുറപെട്ടതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ ഏകദേശം 1000 പേരെ ഒഴിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.
What's Your Reaction?






