ആറ്റുകാൽ പൊങ്കാല: 28 സ്കൂളുകൾക്ക് (മാർച്ച് 2) അവധി*

Mar 1, 2026 - 22:30
ആറ്റുകാൽ പൊങ്കാല: 28 സ്കൂളുകൾക്ക്  (മാർച്ച് 2) അവധി*

ഐ പി ആര്‍ ഡി    

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*

*തിരുവനന്തപുരം*

*വാര്‍ത്താക്കുറിപ്പ്* 

 01 മാർച്ച്‌ 2026

*ആറ്റുകാൽ പൊങ്കാല: 28 സ്കൂളുകൾക്ക്  (മാർച്ച് 2) അവധി*

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഡ്യൂട്ടിക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് താമസസൗകര്യം ഒരുക്കുന്നതിനായി തിരുവനന്തപുരം നഗരപരിധിയിലെ 28 വിദ്യാലയങ്ങൾക്ക് മാർച്ച് 2ന് അവധി പ്രഖ്യാപിച്ചു

തുഞ്ചൻ സ്മാരക സമിതി ടി.ടി.ഐ, ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കരമന, ഗവ. ബോയ്സ് ഹൈസ്കൂൾ ചാല, ഗവ. ഗേൾസ് ഹൈസ്കൂൾ ചാല, ഗവ എൽ പി സ്കൂൾ ചാല, ഗവ. തമിഴ് ഹയർസെക്കൻഡറി സ്കൂൾ ചാല, ഗവ യുപി സ്കൂൾ ചാല, ഗവ സംസ്കൃതം ഹൈസ്കൂൾ ഫോർട്ട്‌, ഗവ സംസ്കൃതം എൽ പി സ്കൂൾ ഫോർട്ട്, ഗവ സെൻട്രൽ ഹൈസ്കൂൾ, ഗവ എൽ പി സ്കൂൾ കുര്യാത്തി, ജവഹർ ഇ എം എച്ച് എസ് മണക്കാട്, ശ്രീ മരുതിറാം ഇഎംഎച്ച്എസ് കരമന, ഗവ യുപി സ്കൂൾ വലിയശാല, ശ്രീവിദ്യാധിരാജ വിദ്യാമന്ദിർ കളിപ്പാം കുളം, ഗവ യുപി സ്കൂൾ അമ്പലത്തറ, ഗവ യുപി സ്കൂൾ തമ്പാനൂർ, ഗവ ബോയ്സ് സ്കൂൾ കരമന, ഗവ ഗേൾസ് ഹൈസ്കൂൾ കരമന, എസ് എം വി ഗവ ഗേൾസ് ഹൈസ്കൂൾ തമ്പാനൂർ, ആറ്റുകാൽ ചിന്മയ വിദ്യാലയ, ഗവ ഹയർസെക്കൻഡറി സ്കൂൾ കമലേശ്വരം, ഗവ യുപി സ്കൂൾ കൊഞ്ചിറവിള, ഗവ ഹൈസ്കൂൾ കാലടി, ഗവ യുപി സ്കൂൾ നെടുങ്കാട്, ഗവ യുപി സ്കൂൾ ഫോർട്ട്‌, ഗവ ഹയർസെക്കൻഡറി സ്കൂൾ മണക്കാട്, മിഷൻ സ്കൂൾ ഫോർട്ട്‌ എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ ഉപഡയറക്ടറാണ് ഉത്തരവിറക്കിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0