അഫാൻ സാധാരണ നിലയിലേക്ക്, കട്ടിലിൽ എഴുന്നേറ്റിരുന്നു, ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഓർമയില്ലെന്ന് മൊഴി

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ സാധാരണ നിലയിലേക്ക്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന അഫാൻ്റെ മൊഴി മജിസ്ട്രേറ്റ് ചൊവ്വാഴ്ച ഉച്ചയോടെ രേഖപ്പെടുത്തി. ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഓർമയില്ലെന്നാണ് അഫാൻ്റെ മൊഴി. എന്നാൽ അഫാന് ഓർമക്കുറവ് ഉള്ളതിൻ്റെ ലക്ഷണങ്ങളില്ലെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച പരിശോധന നടത്തിയിട്ടില്ല.
കേരളം
വാര്‍ത്ത
ഗള്‍ഫ്
ഐപിഎൽ
സിനിമ
കായികം
ടിവി
ലൈഫ്സ്റ്റൈൽ
ജ്യോതിഷം
ചുരുക്കം
ഓപ്പറേഷൻ സിന്ദൂർ
സർക്കാർ പദ്ധതികൾ
malayalam Newslatest newskerala newsMagistrate Takes Statement Of Venjaramoodu Mass Murder Accused Afan
Afan Health: അഫാൻ സാധാരണ നിലയിലേക്ക്, കട്ടിലിൽ എഴുന്നേറ്റിരുന്നു, ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഓർമയില്ലെന്ന് മൊഴി
Afan Suicide Attempt: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ്റെ ആരോഗ്യനില മെച്ചപ്പെട്ടു. പൂജപ്പുര സെൻട്രൽ ജയിൽവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ അഫാൻ്റെ ആരോഗ്യനില ഗുരുതരമായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് മജിസ്ട്രേറ്റ് അഫാൻ്റെ മൊഴി രേഖപ്പെടുത്തി.
Follow
Authored by: ദീപു ദിവാകരൻ
Updated: 4 Jun 2025, 1:32 pm|Samayam Malayalam
ഹൈലൈറ്റ്:
അഫാൻ്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി.
ആരോഗ്യനില മെച്ചപ്പെട്ടു.
ഓർമക്കുറവ് ഉള്ളതിൻ്റെ ലക്ഷണങ്ങളില്ലെന്ന് ഡോക്ടർമാർ.
Afan Health: അഫാൻ സാധാരണ നിലയിലേക്ക്, കട്ടിലിൽ എഴുന്നേറ്റിരുന്നു, ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഓർമയില്ലെന്ന് മൊഴി
അഫാൻ. (ഫോട്ടോസ്- Samayam Malayalam)
ഞെട്ടിച്ചു!! വ്യായാമമില്ലാതെ രണ്ടാഴ്ച കൊണ്ട് 26 കിലോ ഭാരം കുറയ്ക്കാം
slimo weight loss
|
Sponsored
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ സാധാരണ നിലയിലേക്ക്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന അഫാൻ്റെ മൊഴി മജിസ്ട്രേറ്റ് ചൊവ്വാഴ്ച ഉച്ചയോടെ രേഖപ്പെടുത്തി. ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഓർമയില്ലെന്നാണ് അഫാൻ്റെ മൊഴി. എന്നാൽ അഫാന് ഓർമക്കുറവ് ഉള്ളതിൻ്റെ ലക്ഷണങ്ങളില്ലെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച പരിശോധന നടത്തിയിട്ടില്ല.
ആത്മഹത്യാശ്രമത്തെ തുടർന്ന് അഫാൻ്റെ തലച്ചോറിനും ഹൃദയത്തിനുമേറ്റ ഗുരുതര തകരാറാണ് ആരോഗ്യനില വഷളാകാൻ ഇടയാക്കിയത്. ആരോഗ്യനില മെച്ചപ്പെട്ടതോടെ അഫാനെ വെൻ്റിലേറ്ററിൽനിന്ന് ഐസിയുവിലേക്ക് മാറ്റി. ഫിസിക്കൽ മെഡിസിൻ ആൻ്റ് റിഹാബിലിറ്റേഷൻ വിഭാഗത്തിലെ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം അഫാനെ ഐസിയുവിൽനിന്ന് മാറ്റാനാണ് തീരുമാനം. അഫാന് നിലവിൽ കട്ടിലിൽ എഴുന്നേറ്റിരിക്കാനും സംസാരിക്കാനും സധിക്കുന്നുണ്ട്. എഴുന്നേറ്റ് നടക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിലും ഭക്ഷണം കഴിക്കാനും ശ്വസിക്കാനും കഴിയുന്നുണ്ട്.
What's Your Reaction?