അനധികൃത കുടിയേറ്റക്കാരുടെ വിദ്യാഭ്യാസത്തിലും ചികിത്സയിലും വൻ നിയന്ത്രണം; നിയമങ്ങൾ കടുപ്പിക്കാൻ ട്രംപ് ഭരണകൂടം

വാഷിങ്ടൺ: അനധികൃത കുടിയേറ്റക്കാർക്കുള്ള സർക്കാർ ചികിത്സാ സഹായവും വിദ്യാഭ്യാസ സഹായവും തടയാൻ പുതിയ നടപടികളുമായി ട്രംപ് ഭരണകൂടം. വിദ്യാഭ്യാസ, ആരോഗ്യ പരിരക്ഷാ പദ്ധതികളിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർ ഉൾപ്പെടെുന്നത് തടയാൻ സർക്കാർ പുതിയ നടപടികൾ പ്രഖ്യാപിച്ചതായി ന്യൂയോർക്ക് പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്. ഈ നടപടികളിലൂടെ ഏകദേശം 40 ബില്യൺ ഡോളർ ലാഭിക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്.
പുതിയ നടപടികളുടെ ഭാഗമായി കുടിയേറ്റക്കാരെ നാടുകടത്താനുള്ള പദ്ധതികളും ട്രംപ് ഭരണകൂടം ആരംഭിച്ചു. വിവിധ വകുപ്പുകൾ ഈ നയം നടപ്പാക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ട്. സർക്കാർ സഹായം അമേരിക്കൻ പൗരന്മാർക്കും, നിയമപരമായി ഇവിടെ താമസിക്കുന്നവർക്കും മാത്രം ലഭിക്കാനാണ് ഈ മാറ്റം എന്നാണ് അധികൃതർ പറയുന്നത്.
വിദ്യാഭ്യാസം, കൃഷി, തൊഴിൽ, നീതിന്യായം, ആരോഗ്യ-മാനവ സേവന വകുപ്പുകൾ (HHS) എന്നിവ ഇതുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പുറത്തിറക്കി. പൊതുജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ അനധികൃതമായി രാജ്യത്ത് എത്തിയവർക്ക് നൽകുന്നത് ഒഴിവാക്കാനാണ് ഈ നയം മാറ്റമെന്ന് ഹെൽത്ത് ആൻഡ് ഹ്യുമൻ സർവീസ് (എച്ച്എച്ച്എസ്) വ്യക്തമാക്കി.
What's Your Reaction?






