latest newsindia newsProfile Of Miss World 2025 Thailands Opal Suchata Chuangsri 16ാം വയസ്സിലെ ആ അനുഭവം സുചാതയെ അടിമുടി മാറ്റി; ലോകസുന്ദരി സ്തന ആരോഗ്യ പ്രചാരകയായത് ഇങ്ങനെ; അടുത്തറിയാം സുചാത ചുവാങ്ശ്രിയെ
Subscribe തായ്‌ലൻഡിൽ നിന്നുള്ള സുചാത ചുവാങ്ശ്രി മിസ് വേൾഡ് 2025 ആയി തിരഞ്ഞെടുക്കപ്പെട്ടു. 108 മത്സരാർത്ഥികളെ പിന്തള്ളി സുചാത ലോകസുന്ദരി കിരീടം നേടി. ഹൈദരാബാദിൽ നടന്ന എഴുപത്തിരണ്ടാമത് ലോകസുന്ദരി മത്സരത്തിലാണ് സുചാത കിരീടം ചൂടിയത്. ആദ്യമായാണ് ഒരു തായ്‌ലൻഡുകാരി മിസ് വേൾഡ് കിരീടം നേടുന്നത്

ഹൈദരാബാദ്: മിസ് വേൾഡ് 2025 ആയി തായ്‌ലാൻഡിൽ നിന്നുള്ള മോഡൽ സുചാത ചുവാങ്ശ്രി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 108 സുന്ദരിമാരെ പിന്തള്ളിയാണ് സുചാത ലോകസുന്ദരി കിരീടം ചൂടിയത്. രണ്ടാംസ്ഥാനത്തെത്തിയിരിക്കുന്നത് മിസ് എത്യോപ്യയാണ്. മിസ് പോളണ്ട് മൂന്നാംസ്ഥാനവും മിസ് മാർട്ടനി നാലാം സ്ഥാനവും കരസ്ഥമാക്കി. മിസ് ഇന്ത്യയായ നന്ദിനി ഗുപ്ത പക്ഷെ അവസാന എട്ടിൽ ഇടംനേടിയില്ല. 2024-ലെ ലോകസുന്ദരി ക്രിസ്റ്റിന പിസ്കോവയാണ് സുചാതയെ ലോകസുന്ദരി കിരീടം അണിയിച്ചത്.
ഹൈദരാബാദില്‍ ഹൈടെക്സ് എക്സിബിഷൻ സെന്ററിൽ ശനിയാഴ്ച വൈകുന്നേരം ആറരയോടെയാണ് എഴു
ആരാണ് സുചാത ചുവാങ്ശ്രി?
പ്രായം ചെറിയതാണെങ്കിലും ഏറെ പക്വമതിയാണ് സുചാത. അതിനു കാരണം വളരെ ചെറിയ പ്രായത്തിൽ അവർ നേരിട്ട ചില പ്രശ്നങ്ങളാണ്. പതിനാറാം വയസ്സില്‍ നേരിട്ട ഒരു ആരോഗ്യപ്രശ്നം സുചാതയെ ഏറെ മാറ്റിക്കളഞ്ഞു. സ്തനത്തിൽ ഒരു മുഴ പ്രത്യക്ഷപ്പെട്ടതായിരുന്നു സംഭവം. രോഗാവസ്ഥ എന്താണെന്ന് തിരിച്ചറിയാൻ എടുത്ത സമയത്തിനിടയിൽ സുചാത ഏറെ ഭയന്നു. പിന്നീടത് അത്ര സാരമുള്ള മുഴയല്ലെന്ന് (benign breast lump) തിരിച്ചറിഞ്ഞെങ്കിലും ആ നാളുകളിലെ അനുഭവങ്ങൾ അവളെ ഏറെ മാറ്റിയിരുന്നു. ചെറിയൊരു സർജറിയേ വേണ്ടി വന്നുള്ളൂ. അങ്ങനെയാണ് 'ഒപൽ ഫോർ ഹെർ' എന്ന പ്രചാരണത്തിന് അവര്‍ തുടക്കം കുറിക്കുന്നത്. സ്തന ആരോഗ്യത്തെക്കുറിച്ചുള്ള ബോധവൽക്കരണമാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം. നേരത്തേ തന്നെ സ്തന രോഗങ്ങൾ കണ്ടെത്തേണ്ടതിന്റെയും ചികിത്സിക്കേണ്ടതിന്റെയും പ്രാധാന്യം ഈ പ്രചാരണത്തിലൂടെ ജനങ്ങളെ ബോധവൽക്കരിക്കുന്നു.
2003 സെപ്തംബർ 20നാണ് സുചാത ചുവാങ്ശ്രി ജനിച്ചത്. തായ്‌ലാൻഡിലെ ഫുകേത് പ്രവിശ്യയിൽ തലാങ് ജില്ലയിലാണ് ജനനം. ബിസിനസ്സുമായി കഴിയുന്നവരാണ് സുചാതയുടെ കുടുംബം.
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സുചാത അപ്പർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയത് പ്രശസ്തമായ ത്രിയാം ഉഡോം സുക്സ സ്കൂളിലായിരുന്നു. ഇവിടെ ചൈനീസ് ഭാഷയിൽ പ്രാവീണ്യം നേടി.
നിലവിൽ ബാങ്കോക്കിലെ തമ്മസത് സർവ്വകലാശാലയിൽ ഫാക്കൽറ്റി ഓഫ് പൊളിറ്റിക്കൽ സയൻസിൽ പൊളിറ്റിക്സ് ആൻഡ് ഇന്റര്‍നാഷണൽ റിലേഷൻസിൽ ബിരുദത്തിന് പഠിക്കുകയാണ് സുചാത.
2021ലാണ് സന്ദര്യ മത്സരങ്ങളിലേക്ക് സുചാത ആദ്യമായി ഇറങ്ങുന്നത്. ആ വർഷത്തിൽ മിസ് റട്ടാൻകോസിൻ മത്സരത്തിൽ പങ്കെടുത്തെങ്കിലും ലിസ്റ്റ് ചെയ്യപ്പെട്ടില്ല. പിന്നീട് 2022ൽ മിസ് യൂണിവേഴ്സ് തായ്‌ലൻഡ് മത്സരത്തിൽ പങ്കെടുത്തു. പതിനെട്ടാം വയസ്സിൽ മിസ് തായ്‌ലൻഡ് വേദിയിൽ മൂന്നാം സ്ഥാനക്കാരിയായി മാറി.
2024ലെ മിസ് യൂണിവേഴ്സ് തായ്‌ലൻഡ് മത്സരം ബാങ്കോക്കിൽ വെച്ച് നടന്നപ്പോൾ മിസ് ബ്യൂട്ടി, മിസ് ചാമിങ് ടാലന്റ്, മിസ് കോൺഫിഡൻസ് തുടങ്ങിയ നിരവധി പ്രത്യേക അവാര്‍ഡുകൾ സ്വന്തമാക്കുകയും ഒടുവിൽ കിരീടം ചൂടുകയും ചെയ്തു. പിന്നീട് 2024ൽ തന്നെ മെക്സിക്കോ സിറ്റിയില്‍ വെച്ച് നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുത്തു. ഇവിടെ വെച്ച് വോയ്സ് ഓഫ് ചെയ്ഞ്ച് അവാർഡ് അവർ സ്വന്തമാക്കി.
ഇതാദ്യമായാണ് ഒരു തായ്‌ലാൻഡുകാരി മിസ് വേൾഡ് കിരീടം ചൂടുന്നത്. ദക്ഷിണപൂര്‍വ്വ ഏഷ്യയിലും ഇതാദ്യമായാണ് മിസ് വേൾഡ് കിരീടം എത്തുന്നത് എന്ന പ്രത്യേകതയും സുചാത കൊണ്ടുവന്നിരിക്കുന്നു.
ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർഥിയും മോഡലുമാണ് സുചാത. ലോകമെമ്പാടുനിന്നും 108 മത്സരാർഥികൾ മാറ്റുരച്ച വേദിയിൽ അവസാന ഇരുപതിലാണ് ഇന്ത്യയുടെ നന്ദിനി ഗുപ്ത ഇടംനേടിയത്. മുൻ ലോകസുന്ദരി മാനുഷി ഛില്ലർ, നടൻ റാണ ദഗുബാട്ടി, നടി നമ്രത ശിരോദ്കർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചിരുന്നു. ജാക്വിലിൻ ഫെർണാണ്ടസ്, ഇഷാൻ ഖട്ടർ എന്നിവരുടെ കലാപരിപാടികളും അരങ്ങേറിയിരുന്നു. തുടർച്ചയായി രണ്ടാംവർഷമാണ് ഇന്ത്യ ലോകസുന്ദരിമത്സരത്തിന്റെ വേദിയാകുന്നത്.
What's Your Reaction?






