പൂരങ്ങളുടെ പൂരം… തൃശൂർ പൂരത്തിന് ഇന്ന് തുടക്കം; വെടിക്കെട്ടില്ല, കുടമാറ്റം 15 മിനിറ്റ് മാത്രം
റിപ്പോര്ട്ട് -ബൈഷികുമാർ
പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇന്ന് തുടക്കം. ആദ്യഘടക പൂരമായ കണിമംഗലം ശാസ്താവ് രാവിലെ 7 മണിയോടെ എഴുന്നള്ളും. തുടർന്ന് 7 ദേശക്ഷേത്രങ്ങളും എഴുന്നള്ളും.
പകൽ 11 മണിക്ക് ശേഷമാണ് തിരുവമ്പാടിയുടെ മഠത്തിൽ വരവ് നടക്കുക. ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം ഇലഞ്ഞിത്തറമേളം അരങ്ങേറും. വൈകീട്ട് 5 മണിക്ക് ശേഷം തെക്കോട്ട് ഇറക്കത്തിന് ശേഷം 5 മണിക്ക് കുടമാറ്റവും നടക്കും. ഇത്തവണ 15 മിനിറ്റ് മാത്രമാണ് കുടമാറ്റം നടക്കുക. കുടമാറ്റത്തിൽ 15 ആനകളും അണിനിരക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0