അസ്മിത ഖേലോ ഇന്ത്യ വിമണ്‍സ് ലീഗ് സൈക്ലിങ് ചാംപ്യന്‍ഷിപ്പ്; കേരളം ചാംപ്യന്മാര്‍

റിപ്പോർട്ട് :ബൈഷികുമാർ

Apr 12, 2026 - 20:26
അസ്മിത ഖേലോ ഇന്ത്യ വിമണ്‍സ് ലീഗ് സൈക്ലിങ് ചാംപ്യന്‍ഷിപ്പ്; കേരളം ചാംപ്യന്മാര്‍

അസ്മിത (Achieving Sports Milestone by Inspiring Women through Action) ഖേലോ ഇന്ത്യ വിമണ്‍സ് ലീഗ് സൗത്ത് സോണ്‍ ട്രാക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പില്‍ കേരളം ചാംപ്യന്മാര്‍. 11 സ്വര്‍ണ്ണവും 14 വെള്ളിയും 10 വെങ്കിലവുമടക്കം 35 മെഡലുകള്‍ നേടിയാണ് കേരളം ചാംപ്യന്‍ഷിപ് സ്വന്തമാക്കിയത്. റണ്ണറപ്പായ തമിഴ്‌നാട് ഏഴ് സ്വര്‍ണ്ണവും ഒരു വെള്ളിയും ആറ് വെങ്കവുമടക്കം 14 മെഡലുകള്‍ നേടി. രണ്ട് സ്വര്‍ണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവുമടക്കം ഏഴ് മെഡലുകള്‍ നേടിയ കര്‍ണ്ണാടക മൂന്നാം സ്ഥാനവും ഒരു സ്വര്‍ണ്ണവും നാല് വെള്ളിയുമടക്കം അഞ്ച് മെഡലുകള്‍ നേടിയ തെലങ്കാന നാലാം സ്ഥാനവും നേടി.സ്പോര്‍ട്്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഖേലോ ഇന്ത്യ വിഭാഗവും സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും കേരള സൈക്ലിങ് അസോസിയേഷനും സംയുക്തമായാണ് കൈര്യവട്ടം എല്‍എന്‍സിപി വെലെഡ്രോമില്‍ രണ്ടു ദിവസത്തെ ചാംപ്യന്‍ഷിപ് സംഘടിപ്പിച്ചത്. അണ്ടര്‍ 16, അണ്ടര്‍ 18, വുമണ്‍ എലൈറ്റ് വിഭാഗങ്ങളിലായി സ്പ്രിന്റ്, മാസ് സ്റ്റാര്‍ട്ട്, സാക്രാച്ച് റേസ്, ടൈം ട്രയല്‍, വ്യക്തിഗത പര്‍സ്യൂട്ട്, KEIRIN റേസ് എന്നീ ഇനങ്ങളിലാണ് റൈഡര്‍മാര്‍ മത്സരിച്ചത്. ഇന്ത്യന്‍ നിര്‍മ്മിത സൈക്കിളുകള്‍ ഉപയോഗിക്കുന്നവര്‍ക്കായി പ്രത്യേക മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. മത്സരങ്ങളില്‍ വിജയിച്ചവര്‍ ഈ മാസം അവസാനം ഉത്തരാഖണ്ഡില്‍ നടക്കുന്ന അസ്മിത ഖേലോ ഇന്ത്യ സൈക്ലിങ് ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0