*മുറി ചൂടാക്കാൻ കൽക്കരി കത്തിച്ചു; പഞ്ചാബിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ശ്വാസംമുട്ടി മരിച്ചു*
*മുറി ചൂടാക്കാൻ കൽക്കരി കത്തിച്ചു; പഞ്ചാബിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ശ്വാസംമുട്ടി മരിച്ചു*
ചണ്ഡീഗഡ്: പഞ്ചാബിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ശ്വാസംമുട്ടി മരിച്ചു. തരൺ തരൺ ജില്ലയിലാണ് ദാരുണസംഭവം നടന്നത്. അലിപൂർ ഗ്രാമവാസികളായ അർഷ്ദീപ് സിങ് (21), ഭാര്യ ജഷൻദീപ് കൗർ (20), ഇവരുടെ കുഞ്ഞ് ഗുർബാസ് സിങ് (ഒന്നര മാസം) എന്നിവരാണ് മരിച്ചത്. കടുത്ത തണുപ്പിനെ പ്രതിരോധിക്കാൻ മുറിക്കുള്ളിൽ കൽക്കരി കത്തിച്ചുവെച്ച്, വാതിലുകളും ജനലുകളും അടച്ച് ഉറങ്ങാൻ കിടന്നതാണ് അപകടത്തിന് കാരണമായതെന്നാണ്പുക പുറത്തേക്ക് പോകാൻ വെന്റിലേഷനുകളില്ലാതിരുന്നതിനാൽ കൽക്കരിയിൽ നിന്നുള്ള വിഷപ്പുക അമിതമായി ശ്വസിച്ചതാണ് മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നു. ഇതേ മുറിയിലുണ്ടായിരുന്ന പത്തു വയസ്സുകാരനെ ഗുരുതരാവസ്ഥയിൽ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0