ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പേരിൽ തട്ടിപ്പ്
റിപ്പോർട്ട് :ബൈഷി കുമാർ
വീടിന്റെ പരിസരത്ത് മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിന് ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ (DoT) അനുമതിയുണ്ടെന്നും 20,000 രൂപ നിർമാണ കമ്പനിയുടെ വക്കീലിന്റെ അക്കൗണ്ടിലേക്ക് അടക്കണമെന്നും അറിയിക്കുന്ന ഒരു നോട്ടിസ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പേരിൽ പലർക്കും ലഭിക്കുന്നുണ്ട്. എന്നാലിത് തട്ടിപ്പാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്‌തവമറിയാം. ' അന്വേഷണം ട്രായ് സീനിയർ എൻജിനീയറുടെ ഒപ്പോടെയുള്ള നോട്ടിസാണ് വരുന്നത്. 'Permission for the installation of tower at your site' എന്നാണ് രേഖയിലെ സബ്‌ജക്‌ട് ലൈൻ. ടെലികമ്യൂണിക്കേഷൻ ആക്‌ട് 1972 പ്രകാരമാണിതെന്നും നോട്ടിസിൽ പറയുന്നുണ്ട്. എന്നാൽ, പരിശോധിച്ചപ്പോൾ ഇത്തരത്തിലൊരു ആക്ട് നിലവിലുള്ളതായി കണ്ടെത്തിയില്ല. തുടർന്നുള്ള അന്വേഷണത്തിൽ മൊബൈൽ ടവറുകൾ സ്‌ഥാപിക്കുന്നതിനുള്ള എൻഒസി ട്രായിയോ ടെലികമ്യൂണിക്കേഷൻസ് വിഭാഗമോ നൽകുന്നില്ല എന്ന വിവരം ലഭിച്ചു. മൊബൈൽ ടവറുകൾ സ്‌ഥാപിക്കുന്നതിന് സ്‌ഥലം പാട്ടത്തിനെടുക്കുന്നതിലും വാടകയ്ക്കെടുക്കുന്നതിലും ടെലികമ്യൂണിക്കേഷൻസ് വിഭാഗമോ ട്രായിയോ ഉൾപ്പെട്ടിട്ടില്ല. ഈ വിഭാഗങ്ങളോ അവരുടെ ഉദ്യോഗസ്‌ഥരോ ഇത്തരത്തിൽ എൻഒസിയും നൽകുന്നില്ല.മാത്രമല്ല, ഇത്തരത്തിൽ നടക്കുന്നത് തട്ടിപ്പാണെന്ന് പ്രസ് ഇൻഫർമേഷൻ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0