ഭൂപതിവ് ക്രമീകരണ ചട്ടം: അധികാര സ്ഥാനങ്ങളെ നിശ്ചയിച്ച് ഉത്തരവിറക്കിയതായി മന്ത്രി കെ രാജൻ
റിപ്പോർട്ട് :ബൈഷി കുമാർ
ഭൂപതിവ് ക്രമീകരണ ചട്ടം: അധികാര സ്ഥാനങ്ങളെ നിശ്ചയിച്ച് ഉത്തരവിറക്കിയതായി മന്ത്രി കെ രാജൻ
ഭൂപതിവ് ക്രമീകരണ ചട്ടം നടപ്പിലാക്കുന്നതിനുള്ള അധികാര സ്ഥാനങ്ങളെ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. എല്ലാ ജില്ലകളിലെയും ലാൻഡ് റവന്യൂ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർമാരായിരിക്കും വ്യവസ്ഥാ ലംഘനങ്ങൾ ക്രമീകരിച്ച് നൽകുന്നതിനുള്ള അധികാരികളെന്ന് അദ്ദേഹം പറഞ്ഞു.
പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള അധികാരികളായി തഹസിൽദാർമാരെയും സ്പെഷ്യൽ തഹസിൽദാർമാരെയും നിശ്ചയിച്ചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ വ്യവസ്ഥാ ലംഘനങ്ങൾ ക്രമീകരിച്ചു കിട്ടുന്നതിനുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അറിയിച്ചു.അതേസമയം, ഭൂമി സംബന്ധമായ ക്രമക്കേടുകൾ പരിഹരിക്കാൻ തഹസിൽദാർമാർ റിപ്പോർട്ട് നൽകുകയും ഡെപ്യൂട്ടി കളക്ടർമാർ അന്തിമ തീരുമാനം എടുക്കുകയും ചെയ്യുന്ന ഒരു സംവിധാനമാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0