കർഷകവയലുകളിൽ നിന്നുയർന്ന ഒരു ഷെർലക് ഹോംസ്…കുറ്റകൃത്യങ്ങളുടെ ഇരുണ്ട ഇടവഴികളിൽ സത്യം തേടി നടന്ന ഒരാൾ.

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 7, 2026 - 11:01
കർഷകവയലുകളിൽ നിന്നുയർന്ന ഒരു ഷെർലക് ഹോംസ്…കുറ്റകൃത്യങ്ങളുടെ ഇരുണ്ട ഇടവഴികളിൽ സത്യം തേടി നടന്ന ഒരാൾ.

കർഷകവയലുകളിൽ നിന്നുയർന്ന ഒരു ഷെർലക് ഹോംസ്…കുറ്റകൃത്യങ്ങളുടെ ഇരുണ്ട ഇടവഴികളിൽ സത്യം തേടി നടന്ന ഒരാൾ.

തെളിവുകൾ കുഴിച്ചുമൂടി ചാരമാക്കിയ കേസുകളിലും സത്യം കണ്ടെത്തിയ അന്വേഷണ മികവ്.

കേന്ദ്രവും സംസ്ഥാനവും അംഗീകരിച്ച അസാധാരണ സേവനം.

എന്നാൽ അതിനപ്പുറം, മനുഷ്യരെ ആദരിച്ചൊരു മനസ്സാണ് ഈ ഉദ്യോഗസ്ഥനെ വ്യത്യസ്തനാക്കുന്നത്.

ചെന്നൈയിലെ തുരുഞ്ചാപുരം എന്ന ചെറിയ ഗ്രാമത്തിലെ കർഷക കുടുംബത്തിൽ ജനിച്ച കെ. കാർത്തിക്.

ഗ്രാമത്തിലെ ആദ്യ എൻജിനീയർ.

അനുജൻ ഗ്രാമത്തിലെ ആദ്യ ഡോക്ടർ.

ട്യൂഷന് പോകാൻ പോലും സാമ്പത്തികശേഷിയില്ലാത്ത കാലത്ത്, സ്വയം പഠിച്ച് സിവിൽ സർവീസ് പരീക്ഷയെഴുതി, 2011 ബാച്ചിൽ കേരള കേഡർ ഐ.പി.എസ് ആയി.

പാലക്കാട് എ.എസ്.പിയായി തുടങ്ങിയ സേവനയാത്ര തൃശൂർ സിറ്റി എ.സി.പി, ഗവർണറുടെ എ.ഡി.സി, വയനാട്, തൃശൂർ, കോട്ടയം, എറണാകുളം റൂറൽ എസ്.പി എന്നീ നിലകളിലൂടെ കടന്നുപോയി.

ഇന്ന് വിജിലൻസ് വിഭാഗത്തിലെ ഡി.ഐ.ജി.

പദവികൾ മാറിയെങ്കിലും മനുഷ്യനോടുള്ള സമീപനം ഒരിക്കലും മാറിയില്ല.

പരാതി നൽകാൻ എത്തിയ ഭിന്നശേഷിക്കാർക്ക് മൂന്നാം നില കയറാൻ കഴിയില്ലെന്ന് കണ്ടപ്പോൾ, സ്വന്തം ഓഫീസിൽ ഇരിക്കാതെ താഴെയിറങ്ങി ചെന്നു പരാതി സ്വീകരിച്ച ഉദ്യോഗസ്ഥൻ.

കൊവിഡുകാലത്ത് തെരുവിൽ അന്തിയുറങ്ങുന്നവർക്ക് ഭക്ഷണമെത്തിച്ച പൊലീസ് ഉദ്യോഗസ്ഥൻ.

വിരമിച്ച എസ്.ഐയെ സ്വന്തം ജീപ്പിൽ വീട്ടിൽ എത്തിച്ച് ആദരിച്ച മനുഷ്യൻ.

കുറ്റവാളികളോട് ഒരുവിട്ടുവീഴ്ചയും ഇല്ല.

സാധാരണക്കാരോട് അളവില്ലാത്ത അനുഭാവം.

കോതമംഗലത്തെ ഡെന്റൽ വിദ്യാർത്ഥിനി മാനസ കൊല്ലപ്പെട്ട കേസിൽ ബീഹാർ വരെ നീണ്ട അന്വേഷണത്തിലൂടെ കള്ളത്തോക്കിന്റെ ഉറവിടം കണ്ടെത്തി, ആയുധം നൽകിയ ആളെയും ഇടനിലക്കാരനെയും പിടികൂടി.

കേരളത്തിലേക്ക് കള്ളത്തോക്കെത്തുന്ന വഴികൾ വെളിപ്പെടുത്തിയ ആ അന്വേഷണം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്കാരത്തിന് വഴിവെച്ചു.

കുറ്റാന്വേഷണത്തിനുള്ള മുഖ്യമന്ത്രിയുടെ ബാഡ്ജ് ഓഫ് ഓണർ അടക്കം നിരവധി അംഗീകാരങ്ങൾ.

പാലാരിവട്ടം പാലം അഴിമതി, മരട് ഫ്ലാറ്റ് നിർമാണ ക്രമക്കേടുകൾ, കൊച്ചിയിലെ അനധികൃത കെട്ടിട നിർമാണം, ആലത്തൂരിലെ പട്ടികജാതി...വർഗ കേസുകൾ, നടൻ കലാഭവൻ മണിയുടെ മരണം 

ഓരോ കേസിലും തെളിഞ്ഞത് ഒരേ കാര്യം:

സത്യം കണ്ടെത്തുക എന്നതാണ് ദൗത്യം.

അധികാരം പ്രകടിപ്പിക്കാനല്ല, ഉത്തരവാദിത്വം നിർവഹിക്കാനാണ് ഈ ഉദ്യോഗസ്ഥൻ യൂണിഫോം ധരിച്ചത്.

അതുകൊണ്ടുതന്നെയാണ് പൊലീസ് സേനയ്ക്കുള്ളിൽ അദ്ദേഹം ‘ഷെർലക് ഹോംസ്’ എന്ന പേരിൽ അറിയപ്പെടുന്നത്.

ഇത് ഒരു ഉദ്യോഗസ്ഥന്റെ കഥ മാത്രമല്ല.

സത്യസന്ധതയും കഠിനാധ്വാനവും മനുഷ്യസ്നേഹവും ചേർന്നാൽ എത്ര ഉയരത്തിലെത്താമെന്നതിന്റെ തെളിവാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0