ഗാന്ധിഭവൻ ടി.പി. മാധവൻ നാഷണൽ അവാർഡ് ജഗതി ശ്രീകുമാറിന് സമ്മാനിച്ചു.

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 4, 2026 - 16:50
ഗാന്ധിഭവൻ ടി.പി. മാധവൻ നാഷണൽ അവാർഡ് ജഗതി ശ്രീകുമാറിന് സമ്മാനിച്ചു.

ഗാന്ധിഭവൻ ടി.പി. മാധവൻ നാഷണൽ അവാർഡ് ജഗതി ശ്രീകുമാറിന് സമ്മാനിച്ചു.

തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ പ്രഥമ സെക്രട്ടറിയും ഗാന്ധിഭവൻ കുടുംബാംഗവുമായിരുന്ന അന്തരിച്ച ചലച്ചിത്രനടൻ ടി.പി മാധവൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനകൾ നൽകുന്നവർക്കായി ഗാന്ധിഭവൻ ഏർപ്പെടുത്തിയ പ്രഥമ ഗാന്ധിഭവൻടി.പി മാധവൻ നാഷണൽ അവാർഡ് പ്രമുഖ ചലച്ചിത്രനടൻ ജാതിശ്രീകുമാറിന് സമ്മാനിച്ചു. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് ഗാന്ധിഭവൻ സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമായ പുനലൂർ സോമരാജൻ ജഗതി ശ്രീകുമാറിൻ്റെ തിരുവനന്തപുരത്തെ വസതിയിലെത്തി സമർപ്പിച്ചു. തുടർന്ന് ജഗതി ശ്രീകുമാറിൻ്റെ 75-ാം ജന്മദിനം കേക്ക് മുറിച്ച് കുടുംബാംഗങ്ങളോടൊപ്പം ആഘോഷിച്ചു. ഗാന്ധിഭവൻ ഭാരവാഹികളായ ജി.ഭുവനചന്ദ്രൻ, വിൻസെൻ്റ് ഡാനിയേൽ മണക്കാട് രാമചന്ദ്രൻ എന്നിവരും ജഗതി ശ്രീകുമാറിൻ്റെ പത്നി ശോഭ, മക്കളായ രാജ്കുമാർ, പാർവ്വതി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ജഗതി ശ്രീകുമാറിനൊപ്പം നടനും സംവിധായകനും നിർമ്മാതാവുമായ പത്മശ്രീ മധുവിനും ഗാന്ധിഭവൻ- ടി.പി. മാധവൻ നാഷണൽ അവാർഡ് ജനുവരി 6 ന് വൈകുന്നേരം 3 മണിയ്ക്ക് തിരുവനന്തപുരം കണ്ണമ്മൂലയിലെ അദ്ദേഹത്തിൻ്റെ വസതിയിലെത്തി സമ്മാനിക്കുമെന്ന് ഗാന്ധിഭവൻഭാരവാഹികൾ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0