ദരിദ്രരെയും അപരിചിതരെയും സഹായിക്കണമെന്നും അവരെ തള്ളിക്കളയുന്നത് ദൈവത്തെ തള്ളിക്കളയുന്നതിന് തുല്യമാണെന്നും ഓർമിപ്പിച്ച് ലിയോ പതിനാലാമൻ മാർപാപ്പ
റിപ്പോർട്ട് :ബൈഷി കുമാർ
*വത്തിക്കാൻസിറ്റി*: ദരിദ്രരെയും അപരിചിതരെയും സഹായിക്കണമെന്നും അവരെ തള്ളിക്കളയുന്നത് ദൈവത്തെ തള്ളിക്കളയുന്നതിന് തുല്യമാണെന്നും ഓർമിപ്പിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ക്രിസ്‌മസ് ദിവ്യബലി അർപ്പിച്ചുകൊണ്ട് വിശ്വാസികൾക്ക് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സഹായം ആവശ്യമുള്ളവരെ സഹായിക്കാത്തത് ദൈവത്തെ നിരസിക്കുന്നതിനു തുല്യമാണെന്ന് മാർപാപ്പ പറഞ്ഞു. യേശുവിൻ്റെ ജനനത്തിലൂടെ ഓരോ വ്യക്‌തിയിലുമുള്ള ദൈവസാന്നിധ്യം തെളിയിക്കപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക തിരുപ്പിറവി ശുശ്രൂഷകൾ നടന്നു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ക്രിസ്‌മസ് തിരുക്കർമങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യകാർമികനായി. പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ നടന്ന തിരുപ്പിറവി ചടങ്ങുകൾക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ നേതൃത്വം നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0