മൊബൈലിലൂടെ ലോണിന് അപേക്ഷിച്ചു: പിന്നാലെ ഭീഷണി, ഉഡുപ്പിയില്‍ സൈബര്‍ തട്ടിപ്പുകാര്‍ യുവാവില്‍ നിന്ന് 4.37 ലക്ഷം രൂപ തട്ടിയെടുത്തു
റിപ്പോർട്ട് :ബൈഷി കുമാർ
ഉഡുപ്പിയില്‍ മൊബൈലിലൂടെ ലോണ്‍ അപേക്ഷിച്ചതിന് പിന്നാലെ പണം നഷ്ടപ്പെട്ടതായി പരാതി. ഉഡുപ്പി ജില്ലയിലെ ബ്രഹ്മവർ ഗുണ്ട്മിയിൽ നിന്നുള്ള ഓട്ടോമൊബൈൽ എഞ്ചിനീയറില്‍ നിന്നാണ് സൈബർ തട്ടിപ്പുകാര്‍ 4.37 ലക്ഷം രൂപ തട്ടിയെടുത്തത്.
‘സ്മാര്‍ട്ട് റുപിയ ലോണ്‍’ എന്ന ആപ്പ് വഴിയാണ് രഞ്ജൻ ഷെട്ടിഗർ ലോണെടുക്കുന്നത്. ഏഴ് ദിവസത്തെ ലോണിനാണ് രഞ്ജൻ അപേക്ഷിച്ചത്. പിന്നാലെ ആധാർ കാര്‍ഡ്, പാൻ കാര്‍ഡ് വിവരങ്ങൾ, സെൽഫി ഫോട്ടോ, മൊബൈൽ ലൊക്കേഷൻ, മൊബൈൽ കോൺടാക്റ്റ് വിവരങ്ങൾ എന്നിവ നല്‍കിയതിന് പിന്നാലെ 12,000 രൂപ ലഭിച്ചു.ആറ് ദിവസത്തിനുള്ളിൽ ലോൺ തുക തിരിച്ചടക്കുകയും ചെയ്തു. പിന്നീട് അതേ ആപ്പ് വഴി കൂടുതൽ കടമെടുത്തു. പിന്നീട് നിരന്തരമായി വാട്ട്‌സ്ആപ്പ്, ടെലിഗ്രാം എന്നിവ ഉപയോഗിച്ച് അജ്ഞാത സൈബർ തട്ടിപ്പുകാർ അദ്ദേഹത്തെ ബന്ധപ്പെട്ടു. പണം നൽകിയില്ലെങ്കിൽ അദ്ദേഹത്തിന്റെ സ്വകാര്യ മൊബൈലിലെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുമെന്നും സമൂഹമാധ്യമത്തില്‍ അവ പ്രചരിപ്പിക്കുമെന്നും അവർ ഭീഷണിപ്പെടുത്തി.ഇത് ഭയന്നാണ് വിവിധ ഇടപാടുകളിലായി ആകെ 4,37,253 രൂപ തട്ടിപ്പുകാര്‍ക്ക് നല്‍കിയത്. സംഭവത്തിന് പിന്നാലെ രഞ്ജൻ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0