ബിറ്റ്കോയിൻ ക്രിപ്റ്റോ കറൻസികൾ വൻ തകർച്ചയിൽ

റിപ്പോർട്ട് :ബൈഷി കുമാർ

Nov 24, 2025 - 16:16
ബിറ്റ്കോയിൻ ക്രിപ്റ്റോ കറൻസികൾ വൻ തകർച്ചയിൽ

ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികൾ വലിയ തകർച്ചയിലായി. ഒക്ടോബർ ആറിന് 1,26,080 ഡോളർ വരെ വിലവന്ന ബിറ്റ്കോയിൻ വെള്ളിയാഴ്ച 80,542 ഡോളർ വരെ ഇടിഞ്ഞു. മൂല്യത്തിൻ്റെ മൂന്നിലൊന്നും ഒലിച്ചുപോയി. മറ്റു ക്രിപ്റ്റോകളും സമാന മായി താഴ്ന്നു. വാരാന്തത്തിൽ വില അല്പം മെച്ചപ്പെട്ടു.തകർച്ച എന്തുകൊണ്ട് എന്നു കാണാൻ പ്രയാസമില്ല. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൽ നിന്ന് ക്രിപ്റ്റോ വിപണി പ്രതീക്ഷിച്ചത്ര കാര്യങ്ങൾ നടന്നില്ല. ട്രംപ് കുടുംബം വലിയ ക്രിപ്റ്റോ നിക്ഷേപകരാണ്. ചില ക്രിപ്റ്റോ എക്സ്‌ചേഞ്ചുകളുടെ നടത്തിപ്പുകാരുമായി ട്രംപ് ജൂനിയറിന് ഉറ്റബന്ധവുമുണ്ട്.ബിറ്റ്കോയിൻ സ്ട്രാറ്റജിക് റിസർവ് ആക്കുന്നതിന് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിറക്കി. പക്ഷേ, നിയമനിർമാണശ്രമം പരാജയപ്പെട്ടു. ഇപ്പോൾ വീണ്ടും ശ്രമിക്കുന്നു. ട്രംപ് നിയമിച്ചസെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് കമ്മിഷൻ (എസ്ഇസി) ചെയർമാൻ പോൾ ആറ്റ്കിൻസ് ബിറ്റ്കോയിന് റിസർവ് പദവി നൽകാൻ വെച്ച ഉപാധികൾ കർക്കശമായിരുന്നു. ഇതോടെയാണ് ഇടിവ് തുടങ്ങിയത്.ആരു തുടങ്ങി, ആരു നിയന്ത്രിക്കുന്നു എന്ന് വ്യക്തമല്ലാത്ത ഒരു കംപ്യൂട്ടർ പ്രോഗ്രാമിൻ്റെ ഉത്പന്നമാണ് ബിറ്റ്കോയിൻ. അതിന് റിസർവ് പദവി പറ്റില്ലെന്ന് ആറ്റ്കിൻസ് പറഞ്ഞു. ഡോളർ പോലെ ഏതെങ്കിലും കറൻസിയോ ടോ, ആസ്തികളോടോ ബന്ധപ്പെടുത്തി ഇറക്കുന്ന സ്റ്റേബിൾ കോയിനുകളെ കറൻസിയാക്കാൻ അദ്ദേഹം തയ്യാറാണ്.യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ വെട്ടിക്കുറയ്ക്കണം എന്ന ട്രംപിൻ്റെ നിർബന്ധം ഫലിക്കാതെവന്നതും ക്രിപ്റ്റോ തകർച്ചയ്ക്കു കാരണമാണ്. പലിശ നാലിൽ നിന്ന് 1.5 ശതമാനമാക്കാനാണ് ട്രംപ് ആവശ്യപ്പെട്ടത്. അതു ചെയ്താൽ ഡോളർ ഇടിയും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0