കാന്ത ഇഴച്ചിലെന്ന് ആരാധാകർ; പടം റീ എഡിറ്റ് ചെയ്ത് വീണ്ടും തിയേറ്ററിലേക്ക്
റിപ്പോർട്ട് :ബൈഷി കുമാർ
ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന നടിപ്പ് ചക്രവർത്തി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി കെ മഹാദേവന്റെ കഥ പറയുന്ന പീരിയഡ് മിസ്റ്ററി ഡ്രാമയായ കാന്തയുടെ ദൈർഘ്യം കുറച്ച് അണിയറ പ്രവർത്തകർ. ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന വേർഷനിൽ നിന്ന് 12 മിനിറ്റോളം കുറച്ചാണ് സിനിമ വീണ്ടും തിയേറ്ററിലെത്തുന്നത്.
സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചതെങ്കിലും സ്ലോപേസിലാണ് സിനിമ പോകുന്നതെന്ന വിമർശനം ആരാധകരുടെ ഭാഗത്തുനിന്ന് ഉയർന്നിരുന്നു. പിന്നീടാണ് സിനിമയുടെ ദൈർഘ്യം കുറയ്ക്കുന്നതിന് സംവിധായകൻ സെൽവമണി സെൽവരാജ്, നിർമ്മാതാക്കളായ ദുൽഖർ സൽമാൻ, റാണ ദഗ്ഗുബതി എന്നിവർ ഉൾപ്പെടുന്ന ‘കാന്ത’ ടീം തീരുമാനിച്ചത്.റിലീസ് ചെയ്യുന്നതിന് മുമ്പ് വൻ ഹൈപ്പാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച പ്രകടനെ കാഴ്ച വെയ്ക്കാൻ ചിത്രത്തിന് സാധിച്ചില്ല. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രത്തിൽ ദുൽഖറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു.
ലഭ്യമായിരിക്കുന്ന ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ടുകൾ പ്രകാരം റിലീസ് ചെയ്ത് ആദ്യ 7 ദിവസങ്ങൾക്കുള്ളിൽ ചിത്രം ബോക്സോഫീസിൽ നിന്നും നേടിയിരിക്കുന്നത് ഏകദേശം ₹20.75 കോടി രൂപയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0