ശബരിമല സ്വർണക്കേസ് അന്വേഷിക്കുന്ന SIT അഥവാ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആരാണ്? എന്താണ്, എങ്ങിനെയാണ് രൂപപ്പെട്ടത്.?
റിപ്പോർട്ട് :ബൈഷി കുമാർ
ശബരിമല സ്വർണക്കേസ് അന്വേഷിക്കുന്ന SIT അഥവാ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആരാണ്? എന്താണ്, എങ്ങിനെയാണ് രൂപപ്പെട്ടത്.?
ഇഷ്യൂ റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ..
പ്രസ്തുത കേസിൽ രാഷ്ട്രീയകോലാഹലങ്ങൾ,...
രാഷ്ട്രീയ ഇടപെടലുകൾ, ഇത്യാദി ഇല്ലാതാക്കി കൊണ്ടും എല്ലാ വിഭാഗം ജനങ്ങൾക്കും ആ അന്വേഷണം ബോധ്യപ്പെടണം എന്നുള്ളത് കൊണ്ടും ദേവസ്വം വിജിലൻസ്, സംസ്ഥാന ഭരണ കൂടം എന്നിവരുടെ ആവശ്യപ്രകാരം ആഭ്യന്തര വകുപ്പ് ഹൈകോടതിയുടെ സാന്നിധ്യവും നിരീക്ഷണവും മേൽനോട്ടവും കൂടി ഉൾപ്പെടുത്തി രൂപീകരിച്ച അന്വേഷണ സംവിധാനം..
ആരാണ് ഇതിലേയ്ക്ക് ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുന്നത്.. ആഭ്യന്തര വകുപ്പ് അവർക്ക് വിശ്വാസമുള്ളവരെ ഉൾപ്പെടുത്തി നൽകുന്ന പാനലിൽ നിന്ന്..
ഓരോ ഘട്ടത്തിലും നാളെ ആരെ അറസ്റ്റ് ചെയ്യാൻ പോകുന്നു എന്നും എങ്ങോട്ടാണ് അന്വേഷണം പോകുന്നത് എന്നും സ്വാഭാവികമായും ആദ്യം ആരാണ് അറിയുക..
അവരെ ആരാണോ പറഞ്ഞയച്ചത്.. അയാൾ തന്നെ.
ശരി.. കോടതിക്ക് ഇതിലെന്ത് ചെയ്യാൻ കഴിയും..
ഓരോ നിശ്ചിത സമയത്തും ഇവർ തരുന്ന റിപ്പോർട്ടുകൾ വിലയിരുത്തുന്നു..
വ്യക്തത കുറവ്, പാകപിഴവ്, ഒത്തുകളി സംശയം തോന്നുന്നെങ്കിൽ ആ പോയിന്റുകൾ വീണ്ടും അന്വേഷിച്ചു വ്യക്തത വരുത്താൻ പറയാം.. തൃപ്തികരം അല്ല എങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാൻ പറയാം, വേണമെങ്കിൽ മൊത്തം ടീമിനെയും ഉടച്ചു വാർക്കാൻ പറയാം..
വേണ്ടപ്പെട്ട നിർദ്ദേശങ്ങൾ മുന്നോട്ട് വെയ്ക്കാം.
നിലവിൽ കോടതി ഈ പാനലിൽ നിന്ന് ഒരാളെയും റിജക്റ്റ് ചെയ്തില്ല, ഇത് പോരെന്നും പറഞ്ഞില്ല,
കോടതി ഇതേ ടീമിനെ പറ്റി ഇന്നലെ വൈകുന്നേരവും പറഞ്ഞ കമെന്റ് എന്താണ്..?
പക്കാ പെർഫെക്ട്..
ഈ കേസ് അന്വേഷണം തികച്ചും ശരിയായ രീതിയിൽ മുന്നോട്ട് പോകുന്നു.
ഇനി SIT രൂപീകരിച്ച അന്ന് ഇവരുൾപ്പെടുന്ന ഡിപ്പാർട്മെന്റ് ഹെഡ് പേർസണായ പിണറായി വിജയൻ എന്താണ് പറഞ്ഞത്.
''തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടും,,
തെറ്റ് ചെയ്യാൻ കൂട്ട് നിന്നവർ ശിക്ഷിക്കപ്പെടും,,
തെറ്റ് കണ്ടിട്ടും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരുന്ന് അത് തടയാൻ കഴിയാതെ പോയവർ ശിക്ഷിക്കപ്പെടും.''
അതായത് മൂന്ന് കാറ്റഗറിക്കാരും പെടും.
ഇപ്പോഴെന്ത് സംഭവിച്ചു..
സ്വന്തം പാർട്ടിയുടെ മുൻ എംഎൽഎ അടക്കം സകലതിനെയും തൂക്കി..
തെറ്റും തെറ്റുകാരും എവിടെയുമുണ്ടെന്നും അവരെ കണ്ടെത്താനും മറ്റൊരു ഇടപെടലോ മുൻ വിധിയോ കൂടാതെ ശിക്ഷിക്കാൻ കഴിയുന്നതാവണം സംവിധാനമെന്നും പിണറായി വിജയൻ ഒരിക്കൽ കൂടി ആവർത്തിച്ചു.
ആജ്ഞാനുവർത്തികളായ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാൽ കോടതിയോട് തന്നെ സമയം കൂട്ടി വാങ്ങി തിരഞ്ഞെടുപ്പ് കഴിയും വരെ സംഗതിയിട്ട് വലിപ്പിക്കാം..
പക്ഷേ ഇവിടെയോ.. ഈ തിരഞ്ഞെടുപ്പ് കത്തി നിൽക്കുന്ന സമയത്ത് തന്നെ,, വൻ വാർത്തയ്ക്കു സ്കോപ്പുള്ള ആളെ തന്നെ തൂക്കി.
ജാമ്യത്തിന് പോലും ലൂപ് കൊടുക്കാതെ പതിനാല് ദിവസം റിമാൻഡിൽ..
മാധ്യമ പ്രവർത്തകനായ രാജൻ ജോസഫ് പറയുന്നത് പോലെ മറ്റൊരു രാഷ്ട്രീയ സംവിധാനമായിരുന്നു ഇവിടെയെങ്കിൽ ഈ കണ്ട നടപടികൾ ഇങ്ങനെയൊന്നുമായിരിക്കില്ല സംഭവിക്കുക.
നിങ്ങൾ അംഗീകരിച്ചാലും ശരി ഇല്ലെങ്കിലും ശരി.. പക്കാ പെർഫെക്ട് ആയിട്ടാണ് ഇങ്ങേര് ഇക്കാര്യം കൈ കാര്യം ചെയ്തത്..
തെറ്റ് ചെയ്തത് ഇടം കയ്യാണെങ്കിൽ പോലും അതവിടെ അവശേഷിക്കില്ല എന്ന ലൈൻ..
പദ്മ കുമാറിന് വേണ്ടി ഒരൊറ്റ അണിയും അനുഭാവിയും ന്യായീകരണവുമായി വന്നില്ല, എവിടെയും കണ്ടതുമില്ല എന്നതും വളരെ ശ്രദ്ധേയമായി തോന്നി.
ഇനി ഇദ്ദേഹം തെറ്റുകാരനല്ല എന്ന് തെളിയിക്കേണ്ടത് കോടതിയാണ്.അങ്ങിനെ വന്നാൽ അതും പബ്ലിഷ് ചെയ്യും.
പോറ്റിയും പൂജാരിയും മൂരാരിയും മുക്കിയ കേസിൽ,, കാര്യങ്ങൾ ഇത് വരെ നേർ രേഖയിൽ തന്നെയാണ്.
എന്തൊക്കെ നിങ്ങൾ വിമർശനം ഉന്നയിച്ചാലും ശരി.. ഇങ്ങേരുടെ ഡിസിഷൻ എന്നും എപ്പഴും പെർഫെക്ട് തന്നെ ആയിരുന്നു.
അത് കൊണ്ട് തന്നെയാണ് ഒരുണ്ടയും ഇങ്ങോട്ട് ഏൽക്കാത്തത്.
ആ ഒര് ബോധ്യം ഇങ്ങേരെ അറിയുന്ന എല്ലാ സിവിൽ സർവീസ് സർവെന്റിനും, ഇദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർക്കുമറിയാം..
ഇങ്ങേരുടെ അടുത്തൂന്ന് എന്തെങ്കിലുമൊരിളവ് ആർക്കെങ്കിലും കിട്ടിയിട്ടുണ്ട് എങ്കിൽ അത് ഉമ്മൻ ചാണ്ടിയ്ക്ക് മാത്രമായിരിക്കും എന്നാണ് എനിക്ക് തോന്നിയത്. അത് തികച്ചും മാനുഷിക പരവുമായിരുന്നു..
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0