ഇന്ത്യയുടെ യുദ്ധവിമാനം തേജസ് തകർന്നുവീണു; പൈലറ്റിന് വീരമൃത്യു,

റിപ്പോർട്ട് :ബൈഷി കുമാർ

Nov 21, 2025 - 12:08
Nov 21, 2025 - 12:48
ഇന്ത്യയുടെ യുദ്ധവിമാനം തേജസ് തകർന്നുവീണു; പൈലറ്റിന് വീരമൃത്യു,

ന്യൂഡൽഹി: ഇന്ത്യൻ യുദ്ധവിമാനം ദുബായിൽ തകർന്നുവീണു. ഇന്ത്യ വികസിപ്പിച്ച തേജസ് യുദ്ധവിമാനമാണ് ദുബായ് എയർഷോയ്ക്കിടെ തകർന്നുവീണത്. സംഭവത്തിൽ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ. എയർഷോയുടെ ഭാഗമായ അഭ്യാസപ്രകടനത്തിനിടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. താഴെവീണ് തേജസ് യുദ്ധവിമാനം പൊട്ടിത്തെറിക്കുകയായിരുന്നു.പ്രാദേശിക സമയം 3.30 നാണ് സംഭവം. അൽമക്തൂം വിമാനത്താവളത്തിനടുത്തായിരുന്നു സംഭവം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0