ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: ഉത്തരവാദിത്വം ആർ സി ബിക്കെന്ന് പോലീസ് കുറ്റപത്രം
റിപ്പോർട്ട് :ബൈഷി കുമാർ
ബെംഗളൂരു : പതിനൊന്ന് പേരുടെ ദാരുണാന്ത്യത്തിന് ഇടയാക്കി ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിൻ്റെ ഉത്തരവാദിത്തം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർ സി ബി)വിനാണെന്ന് പോലീസ് കുറ്റപത്രം. കർണാടക ക്രിക്കറ്റ് അസോസിയേഷനും ഇവന്റ് മാനേജ്മെന്റ് കമ്ബനിയായ ഡി എൻ എക്കും സംഭവത്തിന്റെ കൂട്ടുത്തരവാദിത്തമുണ്ടെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കർണാടക പോലീസിൻ്റെ സി ഐ ഡി വിഭാഗമാണ് 2200 പേജുള്ള കുറ്റപത്രം തയ്യാറാക്കിയത്. ദൃക്‌സാക്ഷികളുടെയും പരുക്കേറ്റവരുടെയും ഗേറ്റിലെ സുരക്ഷാ ജീവനക്കാരുടേയും മൊഴികൾ, സി സി ടി വി ദൃശ്യങ്ങൾ തുടങ്ങിയവ തെളിവായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുറ്റപത്രം ഉടൻ കർണാടക ഹൈക്കോടതിയിൽ സമർപ്പിക്കും.ഐ പി എൽ ചാമ്ബ്യന്മാരായ ആർ സി ബിയുടെ വിജയാഘോഷത്തിനിടെയാണ് ദുരന്തം സംഭവിച്ചത്. ജിസ്റ്റീരിയൽ അന്വേഷണത്തിൻ് ഉൾപ്പെടെ കണ്ടെത്തലുകൾ ശരിവച്ചു കൊണ്ടുള്ളതാണ് കുറ്റപത്രം. ഇത്തരത്തിലുള്ള ഒരു മെഗാ ഇവന്റ് സംഘടിപ്പിക്കുമ്‌ബോൾ ആവശ്യമായ മുന്നൊരുക്കങ്ങൾ ഉണ്ടായില്ലെന്നതാണ് പ്രധാന കണ്ടെത്തൽ. യഥാസമയം പോലീസിനെ വിവരങ്ങൾ അറിയിക്കുന്നതിലും വീഴ്ച സംഭവിച്ചു. സ്വകാര്യ ഏജൻസിക്ക് സുരക്ഷാ ചുമതല കൈമാറിയതിലും ടിക്കറ്റ് നിരക്ക് വിവരങ്ങൾ പരസ്യപ്പെടുത്തിയതിലും പാളിച്ചയുണ്ടായെന്നും കുറ്റപത്രത്തിൽ പറയുന്നു
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0