ബാഗ്ലൂർ സിറ്റിയിലെ തുരങ്കപാത ഗതാഗതക്കുരുക്കിന് മോക്ഷം നേടാം

റിപ്പോർട്ട് :ബൈഷി കുമാർ

Nov 18, 2025 - 08:54
ബാഗ്ലൂർ സിറ്റിയിലെ തുരങ്കപാത ഗതാഗതക്കുരുക്കിന് മോക്ഷം നേടാം

ബാഗ്ലൂർ സിറ്റിയിലെ തുരങ്കപാത ഗതാഗതക്കുരുക്കിന് മോക്ഷം നേടാം

ഗതാഗതക്കുരുക്കിൽനിന്ന് ഐടി നഗരമായ ബാഗ്ലൂരിന് ശാപമോക്ഷം നേടിക്കൊടുക്കുമെന്ന് അവകാശവാദവുമായി കർണാടക സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്ന തുരങ്കപാത ഒരേസമയം പ്രതീക്ഷയും ആശങ്കയും ഉയർത്തുന്നു. വലിയതുക മുടക്കി നടപ്പാക്കുന്ന പദ്ധതി തിരക്കുകുറയ്ക്കാൻ വലിയതോതിൽ സഹായിക്കുമെന്നാണ് സർക്കാർ വാദിക്കുന്നത്. നിലവിലെ റോഡുകൾക്ക് വീതികൂട്ടാൻ സാധിക്കാത്തതിനാൽ തുരങ്കപാത തന്നെയാണ് അഭികാമ്യമെന്നും വീശദീകരിക്കുന്നു. എന്നാൽ, പാരിസ്ഥിതിക പ്രശ്‌നങ്ങളും ചെലവുമാണ് ഇതിനെ എതിർക്കുന്നവർ ഉയർത്തിക്കാട്ടുന്നത്.എതിർപ്പ് ശക്തമാണെങ്കിലും പദ്ധതിനടപ്പാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണ് ഹെബ്ബാളിൽനിന്ന് സിൽക്ക്ബോർഡ് വരെയുള്ള 16.6 കിലോമീറ്റർ തുരങ്കപാത പദ്ധതിക്ക് ടെൻഡർ ക്ഷണിച്ചു. അദാനി ഗ്രൂപ്പ് അടക്കമുള്ളവരാണ് ഇതിൽ ടെൻഡറിൽ പങ്കെടുക്കുന്നത്. 17,780 കോടിരൂപയാണ് മുടക്കി നടപ്പാക്കുന്ന പദ്ധതിയുടെ നിർമാണോദ്ഘാടനം ജനുവരി ഒന്നിന് നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0