ശിവഗിരി
റിപ്പോർട്ട്,:ബൈഷി കുമാർ
ശിവഗിരി : വെണ്ണിക്കുളം ശാലേം മാർത്തോമ ഇടവക ഗായകസംഘം ഇന്നലെ ശിവഗിരി മഠം സന്ദർശിച്ചു. മഹാസമാധി, ശാരദാമഠം, പർണ്ണശാല, വൈദിക മഠം, ബോധനന്ദ സ്വാമി സമാധിപീഠം, റിക്ഷാ മണ്ഡപം എന്നിവിടങ്ങളിൽ ദർശനം നടത്തി. ശിവഗിരി മഠത്തിലെ സ്വാമി ദേവാത്മാനന്ദ ദൈവദശകം പ്രാർത്ഥന മഹാസമാധിയിൽ വച്ച് സംഘത്തിന് പരിചയപ്പെടുത്തി. ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയുമായി സംഘം കൂടിക്കാഴ്ച നടത്തി. ഇടവക വികാരി ഫാ. സാം. ഡി. പണിക്കർ നേതൃത്വം നൽകി. ഗായകസംഘം വൈസ് പ്രസിഡന്റ് ഡോ. റ്റി.ഇ. ഈപ്പൻ, സെക്രട്ടറി മാത്യൂസ് എബ്രഹാം, ട്രഷറർ മിനി മാത്യു, ഗായസംഘം ലീഡർ പി.സി കോശി എന്നിവരും ഒപ്പം ഉണ്ടായിരുന്നു. മഹാസമാധിയിൽ സംഘം സമൂഹ പ്രാർത്ഥനയും നടത്തി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0