കൊല്ലത്ത് യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തില്ലെന്നാരോപിച്ച് യുവാവിന് നേരെ UDF പ്രവർത്തകരുടെ ആക്രമണം; രണ്ട് പേർ പിടിയിൽ

റിപ്പോർട്ട് :ബൈഷി കുമാർ

Dec 17, 2025 - 13:13
കൊല്ലത്ത് യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തില്ലെന്നാരോപിച്ച് യുവാവിന് നേരെ UDF പ്രവർത്തകരുടെ ആക്രമണം; രണ്ട് പേർ പിടിയിൽ

യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തില്ലെന്നാരോപിച്ച് യു ഡി എഫ് പ്രവർത്തകർ യുവാവിനെ ആക്രമിച്ച് പരുക്കേൽപ്പിച്ചു. കൊല്ലം ചവറ വടക്കുംഭാഗം സ്വദേശി സജനെയാണ് നാല് പേർ ഉൾപ്പെട്ട സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ സജനെ കൊല്ലം എൻ എസ് സഹകരണ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.സജനൊപ്പം ഉണ്ടായിരുന്ന വടക്കും ഭാഗം സ്വദേശി സുഹൃത്ത് നിജോയ്ക്കും ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റു. സംഭവത്തിൽ യു ഡി എഫ് പ്രവർത്തകരും തെക്കുംഭാഗം സ്വദേശിയുമായ സതീഷ് സന്തോഷ്, വടക്കുംഭാഗം സ്വദേശിയായ സേവിയർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.കഴിഞ്ഞ 13-ാം തീയതി രാത്രി 8.30 നായിരുന്നു ക്രൂരമായ ആക്രമണം അരങ്ങേറിയത്. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ബന്ധുവായ സതീഷിന്റെ നേതൃത്വത്തിൽ, വോട്ട് ചെയ്യാത്തതിന്‍റെ വൈരാഗ്യത്തിൽ മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് പൊലീസ് കേസ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0