ഹിജ്റ പുതുവർഷ അവധി: പ്രവർത്തന സമയം പ്രഖ്യാപിച്ച് ദുബായ് ജിഡിആർഎഫ്എ; അറിയേണ്ടതെല്ലാം

Jun 26, 2025 - 10:49
ഹിജ്റ പുതുവർഷ അവധി: പ്രവർത്തന സമയം പ്രഖ്യാപിച്ച് ദുബായ് ജിഡിആർഎഫ്എ; അറിയേണ്ടതെല്ലാം

യുഎഇ : ഹിജ്റ പുതുവർഷത്തോടനുബന്ധിച്ചുള്ള അവധിക്കാലത്ത് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. ഇത് വഴി യാത്രക്കാർക്കും താമസക്കാർക്കും തടസ്സമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. ജൂൺ 27 വെള്ളിയാഴ്ചയാണ് ഹിജ്‌റ പുതുവർഷ അവധിയായി പ്രഖ്യാപിച്ചത്.

ഈ ദിവസം പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും ശമ്പളത്തോടുകൂടിയ അവധിയാണ് നൽകുക. കൂടാതെ അവധിക്കാലത്ത് കാര്യക്ഷമതയോടെയും എളുപ്പത്തിലും സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയതാണ് ഡയറക്ടറേറ്റ് അറിയിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ അറൈവൽസ് ഹാൾ കസ്റ്റമർ ഹാപ്പിനസ് സെന്റർ അവധി ദിവസങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കും.

വിമാനത്താവളത്തിലെ യാത്രക്കാർക്കും ഉപഭോക്താക്കൾക്കും പൂർണ്ണ പിന്തുണ നൽകുകയും വിമാനത്താവളത്തിലെ സുഗമമായ നടപടിക്രമങ്ങൾ ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. അതേസമയം അൽ അവീറിലെ കസ്റ്റമർ ഹാപ്പിനസ് സെന്റർ രാവിലെ 6.00 മുതൽ രാത്രി 8.00 വരെയാണ് പ്രവർത്തിക്കുക. ഇത് ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ സേവനങ്ങൾ ലഭ്യമാക്കുകയും എല്ലാ ഇടപാടുകളും സമയബന്ധിതമായി പൂർത്തിയാക്കാനും ഇത് വഴി സഹായിക്കുന്നു.

ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.gdrfad.gov.ae, GDRFA ദുബായ്, DubaiNow മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ വഴിയും എല്ലാ സേവനങ്ങളും 24 മണിക്കൂറും ലഭ്യമാണ്. ഇത് ഉപഭോക്താക്കൾക്ക്

സമയവും അധ്വാനവും ലാഭിച്ച് ഇടപാടുകൾ കാലതാമസം ഇല്ലാതെ പൂർത്തിയാക്കാൻ ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സഹായിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0