യുഎഇയിൽ മഴയും പൊടിക്കാറ്റും; നാളെ വ്യാപക മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദേശം

യുഎഇ: യുഎഇയുടെ വടക്ക് കിഴക്ക് പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ആയതിനാൽ യെല്ലോ അലേർട്ടുകൾ പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ഉച്ചയ്ക്ക് ശേഷം രാത്രി 8 മണി വരെ മഴയ്ക്കും സാധ്യതയുള്ളതിനാൽ പൊതുജങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.
കൂടാതെ നാളെ യുഎഇയിൽ വ്യാപക മഴയ്ക്ക് സാധ്യതയുള്ളതായും വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി ഏറ്റവും ഉയർന്ന താപനിലയാണ് യുഎഇയിലുടനീളം രേഖപ്പെടുത്തിയത്. എന്നാൽ മഴ ലഭിച്ചതോടെ ആശ്വാസമാകുകയായിരുന്നു. ഇനി തുടർന്നുള്ള ദിവസങ്ങളിൽ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോർട്ട് പ്രകാരം മഴ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്.
അതേസമയം ചില പ്രദേശങ്ങളിൽ താപനില ഉയരാൻ സാധ്യതയുള്ളതായും അറിയിച്ചു. കൂടാതെ ജൂൺ 10 ന് രാവിലെയും രാത്രിയിലും ഈർപ്പമുള്ള കാലാവസ്ഥ പ്രതീക്ഷിക്കാമെന്നും ചില തീരദേശ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതായും വ്യക്തമാക്കി. ഒപ്പം നാളെ മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുള്ളതായും ഇത് പൊടിക്കാറ്റിന് കാരണമാകുമെന്നും അറിയിച്ചു.
കൂടാതെ ഇന്ന് ദുബായിലും അബുദാബിയിലും കനത്ത മൂടൽ മഞ്ഞ് കാരണം റെഡ് യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. അബുദാബിയിലെ അൽ ഫയാ റോഡിലും അർജനിലും ഇന്ന് രാവിലെ കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടതായാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
What's Your Reaction?






