രാജ്യത്തെ ജനങ്ങൾക്ക് യാത്രാ മുന്നറിയിപ്പ് നൽകി യുഎഇ അധികൃതർ; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

Jun 17, 2025 - 09:06
രാജ്യത്തെ ജനങ്ങൾക്ക് യാത്രാ മുന്നറിയിപ്പ് നൽകി യുഎഇ അധികൃതർ; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

യുഎഇ: ഇസ്രായേലും ഇറാനും തമ്മിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആണ് യുഎഇയിലേക്ക് വരുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. യുഎഇ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും എമിറേറ്റ്സ്, എത്തിഹാദ് എയർവേയ്സ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വിമാനങ്ങളുടെ സമയക്രമം എയർലൈൻസുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്താനും ജാഗ്രത പാലിക്കാനും മന്ത്രാലയം യാത്രക്കാർക്ക് നിർദ്ദേശം നൽകി. ജോർദാൻ, ഇറാഖ്, ലെബനൻ, സിറിയ, ഇറാൻ, ഇസ്രായേൽ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രത്യേക ജാഗ്രത നിർദ്ദേശമുണ്ട്. നിലവിലെ സാഹചര്യത്തിൽ എമിറേറ്റ്സ്, എത്തിഹാദ് എയർവേയ്സ് വിമാനങ്ങൾ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തതിനെ തുടർന്നാണ് മുന്നറിയിപ്പ്. ജൂൺ 13 മുതൽ 15 വരെ ഇറാഖ്, ഇറാൻ, ജോർദാൻ, ലെബനൻ എന്നിവിടങ്ങളിലേക്കുള്ള എമിറേറ്റ്സ് വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ദുബായ് വഴി ഈ നഗരങ്ങളിലേക്ക് കണക്ഷൻ ഫ്ലൈറ്റുകൾ അനുവദിക്കില്ല.

വിവിധ രാജ്യങ്ങളിൽ കഴിയുന്ന യു.എ.ഇ പൗരന്മാർ ‘തവാജുദീ’ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. ജോർഡൻ, ഇറാഖ്, ലബനാൻ, സിറിയ, ഇറാൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളിൽ കഴിയുന്നവർ പെട്ടെന്ന് വിവരങ്ങൾ നൽകാൻ നിർദേശം നൽകിയിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങളിൽ 00 97 18 00 24 എന്ന നമ്പറിൽ മന്ത്രാലയവുമായി ബന്ധപ്പെടാം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0