ദുബായിൽ ജോലി നേടാം: എമിറേറ്റ്സ് കാബിൻ ക്രൂ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

യുഎഇ: ദുബായിലെ പ്രശസ്ത എയർലൈൻസായ എമിറേറ്റ്സ്സിലെ കാബിൻ ക്രൂ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോകോത്തര നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിൽ പേരുകേട്ട എമിറേറ്റ്സ് കാബിൻ ക്രൂ മേഖലകളിലായി നിരവധി അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് കരിയറിൽ വളർച്ച ആഗ്രഹിക്കുന്നവർക്കും വ്യോമയാന മേഖലയിൽ താൽപ്പര്യമുള്ളവർക്കും ഒരു മികച്ച അവസരമാണ് ഒരുക്കുന്നതും.
സ്വദേശികൾക്കും വിദേശികൾക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. ദുബായിലെ ആകർഷകമായ ജീവിതശൈലിയും നികുതിരഹിത വരുമാനവും എമിറേറ്റ്സിലെ ജോലിയെ കൂടുതൽ ആകർഷകമാക്കുന്നു.
എമിറേറ്റ്സ് ഗ്രൂപ്പിന്റെ ഔദ്യോഗിക കരിയർ വെബ്സൈറ്റ് https://www.emiratesgroupcareers.com/ വഴി നേരിട്ട് അപേക്ഷിക്കാം. ഈ വെബ്സൈറ്റിൽ ലഭ്യമായ ഒഴിവുകൾ പരിശോധിച്ച് നിങ്ങളുടെ യോഗ്യതകൾക്ക് അനുയോജ്യമായ തസ്തിക കണ്ടെത്തി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷിക്കുന്നതിനായി ഒരു ഓൺലൈൻ പ്രൊഫൈൽ ഉണ്ടാക്കുകയും പാസ്പോർട്ട് കോപ്പി, ഏറ്റവും പുതിയ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, റെസ്യൂമെ തുടങ്ങിയ ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുകയും വേണം. അപേക്ഷാ പ്രക്രിയയിൽ ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കൽ, ചില തസ്തികകൾക്ക് വീഡിയോ അഭിമുഖം, ഗ്രൂപ്പ് അസസ്മെന്റ്, ഓൺലൈൻ സൈക്കോമെട്രിക് ടെസ്റ്റ് എന്നിവ ഉണ്ടാകും
ഓരോ തസ്തികയ്ക്കും എമിറേറ്റ്സ് വ്യത്യസ്ത യോഗ്യതകളാണ് നിശ്ചയിച്ചിട്ടുള്ളത്. എങ്കിലും പ്രധാന തസ്തികകളിലേക്കുള്ള പൊതുവായ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. അതേസമയം എമിറേറ്റ്സ് ടീമിൽ ചേർന്ന് പ്രവർത്തിക്കാൻ താൽപ്പര്യമുള്ള ഊർജ്ജസ്വലരും മികച്ച വ്യക്തികളെയാണ് കാബിൻ ക്രൂവായി തിരഞ്ഞെടുക്കുന്നത്.
What's Your Reaction?






