യുവതിയെ സഹോദരൻ അടിച്ചുകൊന്നു? മൃതദേഹം കട്ടിലിന് താഴെ, പോലീസിനെ വിവരമറിയിച്ചത് മാതാപിതാക്കൾ

തിരുവനന്തപുരം: യുവതിയെ സഹോദരൻ അടിച്ച് കൊന്നു. തിരുവനന്തപുരം മണ്ണന്തല പോത്തൻ കോട് സ്വദേശിനി ഷെഹീന (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ ഷംസാദിനെ മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്ക് ഒപ്പമുണ്ടായിരുന്ന വൈശാഖ് എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
മണ്ണന്തല മുക്കോലക്കലാണ് ഈ മാസം പതിനാലിന് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. ചികിത്സയുടെ ഭാഗമായി വാടകയ്ക്കെടുത്ത അപ്പാർട്ടുമെൻ്റിലാണ് താമസം. കട്ടിലിന് താഴെ കിടക്കുന്ന നിലയിൽ ഷെഹീനയെ കണ്ടെത്തിയ മാതാപിതാക്കൾ സംശയം തോന്നി മണ്ണന്തല പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഷെഹീനയുടെ ശരീരത്തിൽ മർദനത്തിൻ്റെ പരിക്കേറ്റ പാടുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ചെമ്പഴത്തി സ്വദേശിയാണ് പോലീസ് കസ്റ്റഡിയിലെടുത്ത വിശാഖ്. ഇയാളും ഷംസാദും അപ്പാർട്ടുമെൻ്റിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
അപ്പാർട്ടുമെൻ്റിൽ വിശദമായ പരിശോധന നടത്തിയ പോലീസ് വിവരങ്ങൾ ശേഖരിച്ചു. കൂടുതൽ പേരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവരും
What's Your Reaction?






