മറുനാടൻ മലയാളി ഷാജൻ്റെ അറസ്റ്റ് പൊലീസ് നടപടി മനുഷ്യാവകാശം ലംഘനം

മറുനാടൻ മലയാളി ഷാജൻ്റെ അറസ്റ്റ് പൊലീസ് നടപടി മനുഷ്യാവകാശം ലംഘനം

May 7, 2025 - 07:03
മറുനാടൻ മലയാളി ഷാജൻ്റെ അറസ്റ്റ്   പൊലീസ് നടപടി മനുഷ്യാവകാശം ലംഘനം

തിരുവനന്തപുരം :  മറുനാടൻ സാജൻ്റെ അറസ്റ്റ് നിമയവാഴ്ചക്കും മനുഷ്യാവകാശത്തിനും എതിര്   തിരുവനന്തപുരം ലോക മാധ്യമസ്വാതന്ത്ര്യദിനം നാടേങ്ങും ആഘോഷിക്കവേ 
 മാതാപിതാക്കളോടൊത്ത് ഭക്ഷണം കഴിക്കുകയായിരുന്ന ഷാജനെ ഷര്‍ട്ടിടാന്‍ പോലും അനുവദിക്കാതെ പൊലീസ് പിടികൂടിയ നയം നിയമവാഴ്ചക്ക് എതിരാണെന്ന് ഇൻഡ്യൻ ഫെഡറേഷൻഓഫ് വർക്കിംഗ് ജേർണലിസ്റ്റ് ൾഐഎഫ് ഡബ്ള്യുജെ) സംസ്ഥാന എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.     ഷാജന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മനുഷ്യാവകാശം ലംഘിക്കാതെ പോലീസിന് നടപടികള്‍ സ്വീകരിക്കാം. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് നിരന്തരം പറയുന്ന ഭരണകൂടം ഒരു മാധ്യമപ്രവര്‍ത്തകനെ വീട്ടില്‍ക്കയറി അതിക്രമിച്ച് പിടികൂടുന്നത് ന്യായീകരിക്കാനാവില്ല. ഷാജനെതിരെ അതിക്രമം കാണിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുള്ള അറസ്റ്റ് നിയമങ്ങൾ ഒന്നും പാലിക്കാതെയാണ് ഷാജനെ കസ്റ്റഡിയിലെടുത്ത്.  ഇത്തരം മാധ്യമവേട്ടകളെ അംഗീകരിക്കാനാവില്ലെന്നും ശക്തമായ പ്രതിക്ഷേധം ഉണ്ടാകുമെന്നും യോഗം അറിയിച്ചു. സംസ്ഥാന പ്രസിഡൻ്റ് എ.പി.ജിനൻ അദ്ധ്യക്ഷനായിരുന്നു. ജന.സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, ട്രഷറർ എ.അബൂബക്കർ, ചെമ്പകശേരി ചന്ദ്രബാബു  തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0