ബിരുദ പരീക്ഷ പൂർത്തിയായി, തൊട്ടടുത്ത പ്രവൃത്തിദിവസം തന്നെ ഫലം; മാതൃക കാട്ടി എംജി സർവകലാശാല
MG University: ബിരുദ പരീക്ഷ പൂർത്തിയായി ശേഷം തൊട്ടടുത്ത പ്രവൃത്തിദിവസം തന്നെ ഫലം പ്രസിദ്ധീകരിച്ച് മഹാത്മാഗാന്ധി സർവകലാശാല (എംജി സർവകലാശാല). ആറാം സെമസ്റ്റർ റെഗുലർ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎസ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് സർവകലാശാല അതിവേഗം പ്രസിദ്ധീകരിച്ചത്.

ഹൈലൈറ്റ്:
- അതിവേഗം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ച് എംജി സർവകലാശാല.
- ബിരുദ പരീക്ഷ പൂർത്തിയായി ശേഷം തൊട്ടടുത്ത പ്രവൃത്തിദിവസം തന്നെ ഫലം.
- അഭിമാനകരമായ മികവാണിതെന്ന് മന്ത്രി ഡോ. ആർ ബിന്ദു.
തിരുവനന്തപുരം: അവസാന സെമസ്റ്റർ ബിരുദ പരീക്ഷ പൂർത്തിയായി ശേഷം തൊട്ടടുത്ത പ്രവൃത്തിദിവസം തന്നെ ഫലം പ്രസിദ്ധീകരിച്ച് മാതൃക കാട്ടി മഹാത്മാഗാന്ധി സർവകലാശാല (എംജി സർവകലാശാല). ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്ന ആറാം സെമസ്റ്റർ റെഗുലർ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎസ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് മെയ് 12ന് സർവകലാശാല പ്രസിദ്ധീകരിച്ചത്. ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ആണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് ഈ വർഷം അവസാന സെമസ്റ്റർ ഫലം ഏറ്റവുമാദ്യം പ്രസിദ്ധീകരിക്കുന്ന സർവകലാശാലയായും എംജി മാറി. അഭിമാനകരമായ മികവാണിതെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഒൻപത് കേന്ദ്രങ്ങളിലായി നടന്ന മൂല്യനിർണയ ക്യാമ്പുകളിലായാണ് ഒന്നര ലക്ഷത്തോളം ഉത്തരക്കടലാസുകളുടെ പരിശോധന പൂർത്തിയാക്കിയത്.
What's Your Reaction?






