നിലമ്പൂർ ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്കോ? ആദ്യ ലീഡ് നൽകുന്ന സൂചന

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം ഉടൻ അറിയാം. രാവിലെ 07:30ന് സ്ട്രോങ് റൂം തുറന്നത് മുതൽ ആരാകും വിജയിക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയ കേരളം. എം സ്വരാജ് - എൽഡിഎഫ്, ആര്യാടൻ ഷൗക്കത്ത് - യുഡിഎഫ്, അഡ്വ. മോഹൻ ജോർജ് - എൻഡിഎ, പിവി അൻവർ - സ്വതന്ത്ര സ്ഥാനാർഥി എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ. വോട്ടെണ്ണൽ വിവരങ്ങൾ തത്സമയം അറിയാം.
ആര്യാടൻ ഷൗക്കത്ത് 538 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു
ആദ്യം എണ്ണിയ 14 ബൂത്തുകളിൽ ആറിടത്ത് എം സ്വരാജ് മുന്നിൽ
നിലമ്പൂർ ജനവിധി ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക്
വോട്ടെണ്ണൽ ആദ്യ റൗണ്ട് പിന്നിടുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. പിവി അൻവർ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കുന്നു
.നിലമ്പൂരിൽ ആദ്യലീഡ് ആര്യാടൻ ഷൗക്കത്തിന്
വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ആദ്യ ലീഡ് ആര്യാടൻ ഷൗക്കത്തിന്
.നിലമ്പൂർ വോട്ടെണ്ണൽ ആരംഭിച്ചു
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. അഞ്ച് ടേബിളുകളിലായി പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്
.ആദ്യം എണ്ണുക വഴിക്കടവിലെ ബൂത്തുകൾ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആദ്യം വോട്ട് എണ്ണുക വഴിക്കടവ് പഞ്ചായത്തിലെ പോളിങ് ബൂത്തുകൾ. യുഡിഎഫിൻ്റെ ശക്തികേന്ദ്രമായ പഞ്ചായത്താണിത്. അതേസമയം പിവി അൻവറിനും സ്വാധീനമുണ്ട്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും അൻവറിന് വഴിക്കടവ് പഞ്ചായത്തിൽ നിന്ന് 2500 ലേറെ വോട്ടിൻ്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സ്ട്രോങ് റൂം തുറന്നു
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി സ്ട്രോങ് റൂം തുറന്നു. രാവിലെ 07:30നാണ് സ്ട്രോങ് റൂം തുറന്നത്.
What's Your Reaction?






