തിരുവനന്തപുരത്ത് സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു; വിദ്യാർഥിക്ക് പരിക്ക്

Thiruvananthapuram Brk Thiruvananthapuram School Bus Accident: തിരുവനന്തപുരത്ത് സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു; വിദ്യാർഥിക്ക് പരിക്ക്

Jun 3, 2025 - 11:38
തിരുവനന്തപുരത്ത് സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു; വിദ്യാർഥിക്ക് പരിക്ക്

തിരുവനന്തപുരം: നഗരൂരിൽ വിദ്യാർഥികളുമായി സഞ്ചരിച്ച സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം. വെള്ളല്ലൂർ ഗവ. എൽപി സ്കൂളിൻ്റെ ബസാണ് അപകടത്തിൽപെട്ടത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് വിദ്യാർഥികളെ പുറത്തെടുത്തു. ഒരു കുട്ടിയുടെ കൈയ്ക്ക് പരിക്കേറ്റു. വിദ്യാർഥികളെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് സാരമല്ലെന്നാണ് വിവരം.

രാവിലെ ഒൻപതരയോടെയാണ് സംഭവം. 25 വിദ്യാർഥികളാണ് ബസിൽ ഉണ്ടായിരുന്നത്. ഒരു വിദ്യാർഥിയുടെ കൈ ബസിനടിയിൽപെട്ടതോടെ നാട്ടുകാർ ചേർന്ന് ബസ് ഉയർത്തി കുട്ടിയെ രക്ഷപ്പെടുത്തി

രണ്ട് സ്കൂളുകളിലെ വിദ്യാർഥികളുമായി ബസ് വരുമ്പോഴാണ് അപകടമെന്ന് പഞ്ചായത്തംഗം എം രഘു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റോഡിൽ വീതിക്കുറവ് ഉണ്ടായിരുന്നു. മഴ പെയ്ത് തെറ്റിക്കിടക്കുന്ന റോഡുമായിരുന്നു. ബസ് റോഡിൽനിന്ന് തെന്നിപ്പോകുകയായിരുന്നുവെന്ന് ഡ്രൈവർ അറിയിച്ചു. ഒരാൾ പൊക്കത്തിലധികം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞതെന്നും പഞ്ചായത്തംഗം വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0