ക്യാപ്റ്റനടക്കം 3 പേർ കപ്പലിൽ തുടരുന്നു, 21 പേരെ രക്ഷപ്പെടുത്തി; കടലിൽ വീണത് 9 കണ്ടെയ്നനറുകൾ? തീരത്ത് അടിഞ്ഞാൽ അടുത്തേക്ക് പോകരുത്

കാലാവസ്ഥകൂടി പരിഗണിച്ച് കപ്പലിലെ കണ്ടെയ്നറുകൾ നീക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും. ഇന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് സാധ്യത

May 25, 2025 - 15:58
ക്യാപ്റ്റനടക്കം 3 പേർ കപ്പലിൽ തുടരുന്നു, 21 പേരെ രക്ഷപ്പെടുത്തി; കടലിൽ വീണത് 9 കണ്ടെയ്നനറുകൾ? തീരത്ത് അടിഞ്ഞാൽ അടുത്തേക്ക് പോകരുത്

ഹൈലൈറ്റ്:

  • കടലിൽ വീണത് 9 കണ്ടെയ്നനറുകൾ
  • തീരത്ത് അടിഞ്ഞാൽ അടുത്തേക്ക് പോകരുത്
  • ക്യാപ്റ്റനടക്കം 3 പേർ കപ്പലിൽ തുടരുന്നു

കൊച്ചി: തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിലെഎല്ലാ ജീവനക്കാരും സുരക്ഷിതരെന്ന് കോസ്റ്റ് ഗാര്‍ഡ്. 24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെല്ലാവരും സുരക്ഷിതരാണ്. ചരിഞ്ഞ കപ്പലിൽ നിന്ന് 21 ജീവനക്കാരെ രക്ഷപ്പെടുത്തി, ക്യാപ്റ്റനടക്കം മൂന്നു പേര്‍ കപ്പലിൽ തുടരുകയാണെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ എയർക്രാഫ്റ്റുകളും കപ്പലുകളും സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. ക്യാപ്റ്റൻ, ചീഫ് എൻജിനീയർ, സെക്കൻഡ് എൻജിനീയർ എന്നിവരാണ് കപ്പലിൽ തുടരുന്നത്. കപ്പലിന്‍റെ സ്ഥിരത നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നാണ് റിപ്പോർട്ട്. ചരക്കു കപ്പലിന്‍റെ ഒരുവശം ചെരിഞ്ഞതിനെത്തുടർന്ന് ഒമ്പത് കണ്ടെയ്നനറുകൾ കടലിൽ വീണെന്നാണ് റിപ്പോർട്ട്. അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണ സാഹചര്യത്തിൽ തീരദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

മറൈൻ ഗ്യാസോലിൻ, ഹൈ ഡെൻസിറ്റി ഡീസൽ എന്നിവയടങ്ങിയ കണ്ടെയ്‌നറുകളാണ് കടലിൽ വീണതെന്നാണ് പുറത്തുവരുന്ന വിവരം. കാർഗോ തീരത്ത് അടിഞ്ഞാൽ പൊതുജനം തൊടരുത് എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കണ്ടെയ്നറുകൾക്ക് അടുത്തേക്ക് പോകരുതെന്നും സൾഫർ അടങ്ങിയ വസ്തു ആയതിനാൽ തൊടരുതെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വസ്തു കരയിലടിഞ്ഞതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസിനെ അറിയിക്കുകയോ 112 അറിയിക്കുകയും ചെയ്യണം.

അപകടത്തെത്തുടർന്ന് കടലിൽ മറൈൻ ഗ്യാസ് ഓയിൽ പടരാൻ സാധ്യതയുണ്ടെന്നും കണ്ടെയ്നറുകൾ തീരത്തേക്ക് ഒഴുകിയെത്തിയാൽ അടുത്തേക്ക് പോകരുതെന്നgceCd സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയത്. ആലപ്പുഴ, എറണാകുളം, കണ്ണൂർ തുടങ്ങിയ ജില്ലകളിലെ തീരദേശങ്ങളിലുള്ളവര്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ജാഗ്രത നിര്‍ദേശം പുറത്തിറക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0