കൊവിഡ് വ്യാപനം കൂടുന്നു; ഇന്ത്യയിൽ 5,755 കേസുകൾ, നാലു മരണം
ന്യൂ ഡൽഹി : ഇന്ത്യയിൽ കൊവിഡ് 19 രോഗികളുടെ എണ്ണം വർധിക്കുന്നു. നിലവിൽ രാജ്യത്ത് 5,755 സജീവ കൊവിഡ് കേസുകൾ ഉണ്ട്. കൂടാതെ നാല് പുതിയ കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഈ വർഷം ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 59 ആയി.
പുതിയതായി മരണം റിപ്പോർട്ട് ചെയ്തവരിൽ മധ്യപ്രദേശിൽ നിന്നുള്ള ഒരു ഗർഭിണിയും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രസവസമയത്താണ് സ്ത്രീ മരണപ്പെട്ടത്. സ്ത്രീക്ക് അപസ്മാരം ഉണ്ടായിരുന്നു എന്നും പിന്നീട് കൊവിഡ് സ്ഥിതികരിച്ചതെന്നും വൃത്തങ്ങൾ പറഞ്ഞു. കൊവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് മഹാരാഷ്ട്ര. പുതിയ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള സംസ്ഥാനമാണ് കേരളം. 1806 കൊവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരളത്തിൽ ഇതുവരെ 12 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. തമിഴ് നാട്ടിലും കഴിഞ്ഞ ദിവസം ഒരു കൊവിഡ് മരണം സ്ഥിതീകരിച്ചു. തമിഴ് നാട്ടിൽ 194 കൊവിഡ് കേസുകൾ ഉണ്ട്.
രാജ്യത്ത് കൊവിഡ് കേസുകളും മരണങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ, സ്ഥിതിഗതികൾ കേന്ദ്ര സർക്കാർ വിലയിരുത്തുന്നുണ്ടെന്നും, സംസ്ഥാന സർക്കാരുകൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു. കൊവിഡ് വ്യാപിക്കുന്നത് കൊണ്ടുതന്നെ അത്യാവശ്യ സാഹചര്യത്തിൽ ഉപയോഗിക്കാനുള്ള ഓക്സിജൻ, ഐസൊലേഷൻ കിടക്കകൾ, വെന്റിലേറ്ററുകൾ, ആവശ്യമായ മരുന്നുകൾ എന്നിവയുടെ ലഭ്യത സംസ്ഥാങ്ങൾ ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള പല കേസുകളും അപകടകാരികളല്ലെന്നും വീട്ടിൽ തന്നെ കൈകാര്യം ചെയ്യാൻ പറ്റുന്നതാണെന്നും വൃത്തങ്ങൾ പറഞ്ഞു.
കൊവിഡ് 19 സ്റ്റേറ്റ് വൈസ് റിപ്പോർട്ടുകൾ
കേന്ദ്ര ആരോഗ്യ വകുപ്പ് ജൂൺ 8 ന് പുറത്ത് വിട്ട റിപ്പോർട്ടുകൾ പ്രകാരം ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ ഉള്ള സംസ്ഥാനം കേരളമാണ്. 1806 ആക്ടിവ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഗുജറാത്ത് 717, ഡൽഹി 665, പശ്ചിമബംഗാൾ 622, മഹാരാഷ്ട്ര 577, കർണാടക 444, ഉത്തർപ്രദേശ് 208, തമിഴ്നാട് 19, രാജസ്ഥാൻ 108 , ഹരിയാന 87, ആന്ധ്രപ്രദേശ് 72, ബീഹാർ 44, ഛത്തീസ്ഗഢ് 41, മധ്യപ്രദേശ് 32, ഒഡിഷ 29, പഞ്ചാബ് 26, പുതുച്ചേരി 13, ത്രിപുര 1, ഉത്തരാഖണ്ഡ് 7, തെലുങ്കാന 9, ത്രിപുര 1,സിക്കിം16, ജാർഖണ്ഡ് 7, ജമ്മു കശ്മീർ 8, ഹിമാചൽപ്രദേശ് 3 ഗോവ 9, അസം 8
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0