കേരളത്തിൽ ബക്രീദ് അവധി ശനിയാഴ്ച മാത്രം; നാളത്തെ അവധി മാറ്റി
മാസപ്പിറവി വൈകിയതിനാൽ ബക്രീദ് ശനിയാഴ്ച ആയതിനാൽ കേരളത്തിലെ അവധി ശനിയാഴ്ചത്തേക്ക് മാറ്റി
തിരുവനന്തപുരം: കേരളത്തിൽ ബക്രീദ് അവധി ശനിയാഴ്ച മാത്രം. നാളത്തെ അവധി ബലിപെരുന്നാൾ ദിവസമായ മറ്റന്നാളേക്ക് മാറ്റി. നേരത്തെ പ്രഖ്യാപിച്ചിരുന്ന ജൂൺ ആറ് വെള്ളിയാഴ്ചയ്ക്കൊപ്പം ജൂൺ ഏഴ് ശനിയാഴ്ചയും അവധി ലഭിക്കുമോയെന്ന് എല്ലാവരും ഉറ്റുനോക്കിയിരുന്നു. എന്നാൽ ഒരുദിവസം മാത്രമാണ് അവധി നൽകിയിരിക്കുന്നത്.
ഈ വർഷത്തെ പൊതു അവധി ദിനങ്ങളിൽ ജൂൺ ആറ് വെള്ളിയാഴ്ചയിരുന്നു ബക്രീദ് അവധി നൽകിയിരുന്നത്. എന്നാൽ മാസപ്പിറവി വൈകിയതിനാൽ ജൂൺ 7 ശനിയാഴ്ചയാണ് ബലിപെരുന്നാൾ വരുന്നത്. ഈ സാഹചര്യത്തിലാണ് അവധി ദിനം മാറ്റിയത്. ഇതോടെ നാളെ പ്രവർത്തി ദിനമായിരിക്കും
ഈ വർഷത്തെ കലണ്ടർ പ്രകാരം ജൂൺ ആറ് ശനിയാഴ്ചയായിരുന്നു ബക്രീദ് അവധി. എന്നാൽ മാസപ്പിറവി കാണാൻ വൈകിയതോടെ അറഫ നോമ്പ് ജൂണ്‍ ആറിനും, ബലി പെരുന്നാള്‍ ജൂണ്‍ ഏഴിനും ആവുകയായിരുന്നു. മാസപ്പിറവി വൈകിയതിനെ തുടർന്ന് ബക്രീദ് ജൂൺ 7നാണെന്ന് മതപണ്ഡിതർ അറിയിച്ച സാഹചര്യത്തിലാണ് അവധിയെക്കുറിച്ച് ആശയക്കുഴപ്പമുണ്ടായത്. തുടർന്ന് സർക്കാർ അവധി ശനിയാഴ്ചയിലേക്കാൻ മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
അറഫ നോമ്പ് ജൂണ്‍ ആറിനും ബലി പെരുന്നാള്‍ ജൂണ്‍ ഏഴിനും ആണെന്ന് സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തുകോയ തങ്ങൾ, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാൾ തുടങ്ങിയവർ നേരത്തെ അറിയിച്ചിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0