കേരളം നിശ്ചലമാകുമോ? ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം, ബുധനാഴ്ച ദേശീയപണിമുടക്ക്; ജനജീവിതത്തെ എങ്ങനെ ബാധിക്കും

Jul 6, 2025 - 21:27
കേരളം നിശ്ചലമാകുമോ? ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം, ബുധനാഴ്ച ദേശീയപണിമുടക്ക്; ജനജീവിതത്തെ എങ്ങനെ ബാധിക്കും

തിരുവനന്തപുരം: സ്വകാര്യ ബസ് പണിമുടക്കും ദേശീയപണിമുടക്കം ബാധിക്കുമോ എന്നെ ആശങ്കയിൽ ജനങ്ങൾ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ എട്ട് ചൊവ്വാഴ്ച സ്വകാര്യബസ് അസോഷിയേഷൻ സംസ്ഥാനത്ത് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഒൻപതാം തീയതി ബുധനാഴ്ചയാണ് ദേശീയ പണിമുടക്ക്. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി - കർഷക വിരുദ്ധ നയങ്ങൾക്കെതിരെയാണ് ദേശീയപണിമുടക്ക്

ചൊവ്വാഴ്ച സ്വകാര്യ ബസ് സമരവും ബുധനാഴ്ച ദേശീയ പണിമുടക്കും പ്രഖ്യാപിച്ചിരിക്കുന്നതിനാൽ രണ്ട് ദിവസം ജനജീവിതം താറുമാറാകുമോ എന്ന ആശങ്ക ശക്തമാണ്. സ്വകാര്യ ബസ് അസോസിയേഷൻ പണിമുടക്ക് പ്രഖ്യാപിച്ചെങ്കിലും സർക്കാരിൻ്റെ ഭാഗത്ത് നിന്നും അനുകൂല നിലപാടുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ലേബർ നിയമം പരിഷ്കരിക്കുക, മിനിമം വേതനം ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് ദേശീയപണിമുടക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

എട്ടാം തീയതി സൂചനാ പണിമുടക്കും ഇരുപത്തിരണ്ടാം തീയതി മുതൽ അനിശ്ചിതകാല സമരവുമാണ് സ്വകാര്യ ബസ് അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ കൺസഷൻ ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളാണ് സ്വകാര്യ ബസ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. വിദ്യാർഥികളുടെ യാത്രാ നിരക്ക് അൻപത് ശതമാനമാക്കി നിജപ്പെടുത്തണമെന്ന ജസ്റ്റിസ് രമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് സ്വകാര്യബസ് അസോസിയേഷൻ.

സ്വകാര്യ ബസ് അസോസിയേഷൻ്റെ പ്രധാന ആവശ്യങ്ങൾ ഇങ്ങനെ

* വിദ്യാർഥികളുടെ കൺസഷൻ അഞ്ച് രൂപയാക്കുക.

* വിദ്യാർഥി കൺഷൻ കാർശ് വിതരണം കാലോചിതമായി പരിഷ്കരിക്കുക.

* 140 കിലോമീറ്ററിലധികം സർവീസ് നടത്തുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക.

* ബസുകൾക്ക് അധികമായി ചുമത്തുന്ന പിഴ നടപടികൾ അവസാനിപ്പിക്കുക.

* ബസുകളിൽ വിലകൂടിയ ഇലക്ട്രോണിക്സ് സംവിധാനം ഘടിപ്പിക്കണമെന്ന നിർദേശം പുനഃപരിശോധിക്കുക.

* ബസുകളുലെ ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക.

* പെർമിറ്റുകൾ പുതുക്കി നൽകുക.

* ഇ ചെല്ലാൻ മുഖേനെ വൻതുക പിഴയായി ചുമത്തുന്ന നടപടി അവസാനിപ്പിക്കുക.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0