കാന്താര 2 ചിത്രീകരണ സംഘത്തിലെ മലയാളി മിമിക്രി താരം കർണാടകയിൽ മരിച്ചു

ബെംഗളൂരു: കാന്താര 2 ചിത്രീകരണ സംഘത്തിലെ മലയാളി മിമിക്രി താരം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കർണാടകയിലെ അഗുംബെയിൽ ഇന്നലെ രാത്രിയാണ് സംഭവം. തൃശൂർ സ്വദേശി വിജു വികെ ആണ് മരിച്ചത്. 33 വയസ്സായിരുന്നു. അംഗുബൈയ്ക്ക് സമീപത്ത് ഒരു ഹോംസ്റ്റേയിലായിരുന്നു വിജു താമസിച്ചിരുന്നത്.
ബുധനാഴ്ച രാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട വിജുവിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. വിജുവിൻ്റെ മൃതശരീരം തീർഥഹള്ളിയിലെ ജെസി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിൽ നിന്ന് ബന്ധുക്കൾ ഉടൻ ഇവിടേയ്ക്ക് എത്തും.
നേരത്തെ കാന്താരയിൽ അഭിനയിക്കാൻ പോയ മലയാളി യുവാവ് മുങ്ങി മരിച്ചിരുന്നു. വൈക്കം പള്ളപ്പർത്ത്ശേരി പട്ടശ്ശേരിയിലെ കപിൽ (33) ആണ് അന്ന് മരിച്ചത്. ൽ സഹപ്രവർത്തകരുമായി സൗപർണികാ നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽ പെടുകയായിരുന്നു. തെയ്യം കലാകാരനായ കപിൽ ഒട്ടേറെ ടെലിഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്.
എന്നാൽ ചിത്രീകരണത്തിനിടെയല്ല കപിലിൻ്റെ മരണമെന്നായിരുന്നു നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസിൻ്റെ വിശദീകരണം. അപകടം നടന്ന ദിവസം ഷൂട്ടിങ്ങ് നടന്നിരുന്നില്ലെന്നും നിർമാതാക്കൾ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.
What's Your Reaction?






