കനത്ത മഴ; നാളെ ഈ ജില്ലയിൽ അവധി, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഇടുക്കിയിൽ വ്യാഴാഴ്ച അവധി

Jun 26, 2025 - 10:40
കനത്ത മഴ; നാളെ ഈ ജില്ലയിൽ അവധി, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഇടുക്കിയിൽ വ്യാഴാഴ്ച അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ വ്യാഴാഴ്ച (26-06-2025) അവധി. ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലാണ് നാളെ അവധി നൽകിയിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

ജില്ലാ കളക്ടറാണ് ജില്ലയിൽ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, സർക്കാർ - എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങൾ, സ്വകാര്യ വിദ്യാലയങ്ങൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ) ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരുമെന്ന മുന്നറിയിപ്പാണുള്ളത്. ഇടുക്കി ജില്ലയിൽ ഇന്നും (25/06/2025) നാളെയും (26/06/2025) ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്.

ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ്. മലയോര ജില്ലയിലും പ്രദേശങ്ങളിലും ഇടവിട്ട തോതിൽ കനത്ത മഴയാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിലും മഴ കനക്കാനുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ സാഹചര്യത്തിലാണ് ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ (26-06-2025) കളക്ടർ അവധി പ്രഖ്യാപിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0