ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറെന്ന് ചൈന; ആദ്യമായി ജയശങ്കർ ബീജിങ്ങിൽ, വാങ് യിയുമായി കൂടിക്കാഴ്ച

ബീജിങ്: ഇന്ത്യ - ചൈന ബന്ധത്തിൽ പുതിയ സാധ്യതകൾ തുറന്ന് ആറ് വർഷങ്ങൾക്കിടെ ശേഷം വിദേശകാര്യ മന്ത്രി എസ് ജയശങ്കറിൻ്റെ ആദ്യ ചൈന സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് സന്ദർശനം. അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും വ്യാപാര രംഗത്തെ തടസ്സങ്ങൾ ഒഴിവാക്കാനും ചൈനയോട് അദ്ദേഹം ആവശ്യപ്പെട്ടു. സംഘര്‍ഷങ്ങളും അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കാൻ ഇന്ത്യയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ചൈന ഒരുക്കമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പ്രതികരിച്ചു.
ഇന്ത്യ - ചൈന അതർത്തി പ്രശ്നങ്ങൾ പരിഹരിച്ചതിലൂടെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാൻ കഴിഞ്ഞെന്ന് വാങ് യി പറഞ്ഞു. ഇത് ഇരു രാജ്യങ്ങൾക്കുമിടയിൽ വിശ്വാസം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഴക്കൻ ലഡാക്കിലെ പ്രശ്നങ്ങൾ പരിഹരിച്ചശേഷമാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ ബന്ധം ശക്തമാകുന്നത്.
ബെയ്ജിങ്ങില്‍ നടന്ന ഷാങ്ഹായി കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ് സി ഒ) അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനായാണ് എസ് ജയശങ്കർ ചൈനയിലെത്തിയത്. സെപ്റ്റംബറിൽ നടക്കുന്ന യൂറേഷ്യൻ ഉച്ചകോടിയിൽ മോദിയും പങ്കെടുക്കും. ഇരു വിദേശകാര്യ മന്ത്രിമാരും നടത്തിയ കൂടിക്കാഴ്ചയിൽ അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്കങ്ങളിലേക്കോ മത്സരം സംഘര്‍ഷമായോ മാറരുതെന്നും വാങ് യിയോട് ജയശങ്കർ പറഞ്ഞു.
What's Your Reaction?






