സ്യൂട്ട്‌കേസിനുള്ളിൽ ശരീരം, ഒടുവിൽ ട്വിസ്റ്റ്; കണ്ടെത്തിയത് വെറുമൊരു പാവയെ: കൊലപാതക അന്വേഷണം അവസാനിപ്പിച്ച് ഓസ്‌ട്രേലിയൻ പൊലീസ്

റിപ്പോർട്ട് :ബൈഷികുമാർ

Aug 10, 2026 - 22:04
സ്യൂട്ട്‌കേസിനുള്ളിൽ ശരീരം, ഒടുവിൽ ട്വിസ്റ്റ്; കണ്ടെത്തിയത് വെറുമൊരു പാവയെ: കൊലപാതക അന്വേഷണം അവസാനിപ്പിച്ച് ഓസ്‌ട്രേലിയൻ പൊലീസ്

ഓസ്‌ട്രേലിയയിലെ ഒരു ​ഗ്രാമത്തിലെ റോഡരികിൽ ഉപേക്ഷിച്ച സ്യൂട്ട്കേസിൽ നിന്നും ശരീരം ലഭിച്ചതിനെ തുടർന്നുള്ള കൊലപാതക അന്വേഷണം അവസാനിപ്പിച്ച് ഓസ്‌ട്രേലിയൻ പൊലീസ്. കാരണം മറ്റൊന്നുമല്ല, സ്യൂട്ട്‌കേസിനുള്ളിൽ നിന്ന് ലഭിച്ചത് വെറുമൊരു പാവയെ മാത്രമായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവവികാസങ്ങൾക്ക് തുടക്കം കുറിച്ചത്. സി‍ഡ്നിയിൽ നിന്നും ഏകദേശം 230 കിലോമീറ്റർ അകലെയുള്ള ഓലെൻ എന്ന ചെറിയ ഗ്രാമത്തിനടുത്തുള്ള റോഡരികിൽ നിന്ന് ഉപേക്ഷിച്ച ഒരു സ്യൂട്ട്കേസ് വാഹനമോടിച്ചെത്തിയ രണ്ടു പേർ കണ്ടെത്തുകയായിരുന്നു. സംശയത്തെ തുടർന്ന് സ്യൂട്ട്കേസ് തുറന്നു നോക്കിയ അവർ കണ്ടത് മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങളെ പോലെ തോന്നിക്കുന്ന ചില ഭാഗങ്ങൾ. ഉടനെ പൊലീസിനെ വിവരം അറിയച്ചതിനെ തുടർന്ന് കേസെടുത്ത് കൊലപാതക അന്വേഷണം ​ആരംഭിക്കുന്നു.എന്നാൽ ഫോറൻസിക് പരിശോധന കഴിഞ്ഞതോടെയാണ് ട്വിസ്റ്റ് സംഭവിച്ചത്.

സ്യൂട്ട്‌കേസിനുള്ളിൽ ഉണ്ടായിരുന്നത് ഒരു പാവ മാത്രമാണ്. വസ്ത്രം ധരിച്ച, മുടിയും മൂക്ക് തുളച്ചതുമായ ഒരു പാവ മാത്രം. പാവയിൽ ചതവുകളുടെയും മറ്റു അടയാളങ്ങളും ഉണ്ടായതാണ് പൊലീസിനെയും മറ്റുള്ളവരെയും തെറ്റുദ്ധരിപ്പിച്ചത്.

അമളി പറ്റിയെന്ന് മനസ്സിലായ ഓസ്‌ട്രേലിയൻ പൊലീസ് ഉടനെ കൊലപാതക അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0