100 രൂപയുടെ പേരിൽ കൊച്ചിയിൽ പെട്രോൾ പമ്പ് മാനേജർക്ക് മർദ്ദനം
റിപ്പോർട്ട് :ബൈഷികുമാർ
കൊച്ചിയിൽ 100 രൂപയുടെ പേരിൽ പെട്രോൾ പമ്പ് മാനേജർക്ക് മർദ്ദനം. എറണാകുളം ചുള്ളിക്കലിൽ ഉള്ള പെട്രോൾ പമ്പിലാണ് സംഭവം ഉണ്ടായത്. പെട്രോൾ അടിച്ച് പണം നൽകാതെ പോകാൻ ശ്രമിച്ചവരെ തടഞ്ഞു നിർത്തിയതാണ് പ്രകോപനത്തിനു കാരണമായത്. വനിതാ ജീവനക്കാരാണ് പെട്രോൾ പമ്പിൽ ഉണ്ടായിരുന്നത്. പണം നൽകാതെ പോകാൻ ശ്രമിച്ച യുവാക്കളെ പമ്പിലെ മാനേജരായ വിഷ്ണു വിനോദ് എത്തി തടഞ്ഞ ശേഷം എ ടി എം കാർഡ് വാങ്ങി പണം ഈടാക്കി. ഇതിനു പിന്നാലെയാണ് രണ്ടംഗ സംഘത്തിൻ്റെ ആക്രമണം ഉണ്ടായത്. ആദ്യം വിഷ്ണുവിന്റെ മുഖത്തടിച്ച സംഘം ഇയാളെ പലതവണ മർദ്ദിച്ചു.ജൂലൈ 13 ന് വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. ക്രൂരമായി മർദ്ദനമേറ്റ വിഷ്ണു അന്നു തന്നെ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീടാണ് മട്ടാഞ്ചേരി പോലീസിൽ പരാതി നൽകിയത്. കേസ് എടുത്ത പോലീസ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഘം സ്ഥിരമായി പ്രശ്നമുണ്ടാക്കാറുള്ളതായി പെട്രോൾ പമ്പ് ഉടമയും ജീവനക്കാരും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0