ടെന്നി ജോപ്പനെതിരായ സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ ഒത്തുതീർപ്പ്; പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കാൻ ഹൈക്കോടതി അനുമതി
റിപ്പോർട്ട് :ബൈഷികുമാർ
സോളാർ സാമ്പത്തിക തട്ടിപ്പിലെ ആദ്യ കേസുകളിൽ ഒന്നായ മല്ലേലിൽ ശ്രീധരൻ നായരുടെ പരാതി കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കി. ഇതോടെ ടെന്നി ജോപ്പനെ പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നൽകി. പരാതിക്കാരൻ്റെ ആരോഗ്യ പ്രശ്നങ്ങളാണ് കേസ് പാതി വഴിയിൽ അവസാനിക്കാൻ കാരണം. ഈ വിഷയത്തിൽ ആശ്വാസമെന്നും ഉമ്മൻ ചാണ്ടിയുടെ ശത്രുക്കൾ പുറത്ത് അല്ല ഉള്ളിൽ തന്നെയായിരുന്നുവെന്ന് ടെനി ജോപ്പൻ പ്രതികരിച്ചു.
സോളാർ അഴിമതിക്കഥകൾ ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരുന്ന ഘട്ടത്തിൽ പ്രധാന വെളിപ്പെടുത്തലുകളിൽ ഒന്നായിരുന്നു മല്ലേലിൽ ശ്രീധരൻ നായരുടെ പരാതിയും തുടർന്നുണ്ടായ കേസും. സരിത നായർക്ക് പണം നൽകാൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ സ്റ്റാഫ് ടെന്നീ ജോപ്പൻ സമ്മർദ്ദം ചെലുത്തി എന്നായിരുന്നു ശ്രീധരൻ നായരുടെ പരാതി. പത്തനംതിട്ട ജെ എഫ് സി എം കോടതിയിൽ കോന്നി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ അന്നത്തെ മുഖ്യമന്ത്രിയുടെ സ്റ്റാഫ് ടെന്നി ജോപ്പൻ മൂന്നാം പ്രതിയായിരുന്നു .വിചാരണ തുടങ്ങുന്നതിന് മുൻപാണ് കേസ് റദ്ദാക്കാൻ ജോപ്പൻ ഹൈകോടതിയെ സമീപിച്ചു. ഇതിനിടെ കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് നേതാക്കൾ ശ്രമം ആരംഭിക്കുകയും ചെയ്തിരുന്നു. ഭരണമാറ്റത്തോടെ പരാതിക്കാരൻ വഴങ്ങി. കോടതിക്ക് പുറത്ത് ഒത്തുതീർപ്പായെന്ന വിവരം കോടതിയെ അറിയിച്ചതോടെ ടെന്നി ജോപ്പനെ പ്രതാപട്ടികയിൽ ഹൈക്കോടതി ഒഴിവാക്കുകയായിരുന്നു. കോടതി നടപടിയിൽ ആശ്വാസമെന്ന് ജോപ്പൻ പ്രതികരിച്ചു.സോളാർ കുംഭകോണകാലത്ത് കൈരളി ന്യൂസ് പുറത്തു കൊണ്ടുവന്ന പ്രധാന വെളിപ്പെടുത്തലുകളിൽ ഒന്നായിരുന്നു മല്ലലിൽ ശ്രീധരൻ നായരുടേത്. തട്ടിപ്പ് തെളിയിക്കാനാവശ്യമായ നിരവധി തെളിവുകളും അക്കാലത്ത് കൈരളി പുറത്തുവിട്ടു. ശ്രീധരൻ നായരുടെ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒത്തുതീർപ്പാകുമ്പോൾ വെളിച്ചം കാണാതെ പോകുന്നത് മറ്റൊരു വൻതട്ടിപ്പ് കൂടിയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0