ചക്രവാതച്ചുഴി: കേരളത്തിൽ ഇന്ന് മുതൽ നേരിയ മഴയ്ക്ക് സാധ്യത

റിപ്പോർട്ട് :ബൈഷികുമാർ

Jul 14, 2026 - 15:30
ചക്രവാതച്ചുഴി: കേരളത്തിൽ ഇന്ന് മുതൽ നേരിയ മഴയ്ക്ക് സാധ്യത

വടക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ പശ്ചിമ ബംഗ്ലാദേശ് തീരങ്ങൾക്ക് മുകളിലായി ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ കേരളത്തിൽ നേരിയ മഴ ലഭിച്ചേക്കും.ഇന്ന് മുതൽ 18 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതർ അറിയിച്ചു.അതേസമയം വരുന്ന അഞ്ച് ദിവസത്തിൽ കേരളത്തിലെ ഒരു ജില്ലയിലും മ‍ഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. നേരിയതോ മിതമായതോ ആയ മ‍ഴയ്ക്ക് മാത്രമാണ് സാധ്യത.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0